അറസ്റ്റ് വൈകുന്നു; മരണത്തിന് മുന്‍പ് പ്രിയങ്കയെ ആക്രമിച്ചത് ഉണ്ണി പി ദേവിന്‍റെ അമ്മ




അറസ്റ്റ് വൈകുന്നു; മരണത്തിന് മുന്‍പ് പ്രിയങ്കയെ ആക്രമിച്ചത് ഉണ്ണി പി ദേവിന്‍റെ അമ്മ

പ്രിയങ്കയുടെ മരണത്തില്‍ ഉണ്ണി പി ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നുന്നതില്‍ കുടുംബത്തിന് പ്രതിഷേധം.

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. കേസില്‍ ഭര്‍ത്താവും രാജന്‍ പി ദേവിന്‍റെ മകനുമായ ഉണ്ണി പി ദേവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ കൂട്ട് പ്രതിയായ ഉണ്ണിയുടെ അമ്മ ശാന്തയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. തന്നെ ഏറ്റവും കൂടുതല്‍ മര്‍ദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിരുന്നു.

ഉണ്ണിക്കും മാതാവ് ശാന്തക്കും ഒരേ ദിവസമാണ് കോവിഡ് പൊസി റ്റീവ് ആയത്. എന്നാല്‍ കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

അതുകൊണ്ട് തന്നെ അറസ്റ്റ് വൈകുന്നത് മനപ്പൂര്‍വ്വം ആണെന്നാണ്‌ ബന്ധുക്കള്‍ കരുതുന്നത്. ഇതു സംബന്ധിച്ച്‌ പ്രിയങ്കയുടെ ബന്ധുക്കള്‍ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയി ച്ചിട്ടുണ്ട്.

എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply