പബ്ജി ​ഗെയിം ആവേശം കൂടുന്നു; 8 പേർകൂടി പിടിയിൽ

പബ്ജി ​ഗെയിം ആവേശം കൂടുന്നു; 8 പേർകൂടി പിടിയിൽ

ഗാന്ധിനഗര്‍: രക്ഷയില്ലാതെ പോലീസ് . നിരോധിച്ചിട്ടും പബ്ജി കളി തുടര്‍ന്ന എട്ടുപേരെ കൂടി ഗുജറാത്തില്‍ പൊലീസ്
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

എന്നാൽ ഇതില്‍ ഏഴ് പേര്‍ വിദ്യാര്‍ത്ഥികളാണ്. ഐപിസി 188 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി.

കഴിഞ്ഞ ജനുവരിയിലാണ് ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിടുന്നത്.

തുടര്‍ന്ന് ഈ മാസം 13 ന് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദ്, ഹിമ്മത്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment