ശരത് കുമാര്‍, രാധിക, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ വാറണ്ട്

ശരത് കുമാര്‍, രാധിക, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ വാറണ്ട്

ചെക്ക് മടങ്ങിയ കേസില്‍ നടന്‍ ശരത്കുമാര്‍, നടി രാധിക ശരത്കുമാര്‍, മലയാളിയായ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരേ ചെന്നൈ അതിവേഗ കോടതിയുടെ അറസ്റ്റ് വാണ്ട്.

സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കേസ്. രാധികയും ലിസ്റ്റിനും ചേര്‍ന്ന് മാജിക് ഫ്രെയിംസ് എന്ന ബാനറില്‍ ചെന്നൈയില്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു.

ഈ സിനിമകളുടെ നിര്‍മാണത്തിനായി റേഡിയന്‍സ് മീഡിയ ഹൗസില്‍ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയിരുന്നു. കമ്പനിക്ക് രാധിക നല്‍കിയ ചെക്കുകളാണ് മടങ്ങിയത്. തുടര്‍ന്നാണ് റേഡിയന്‍സ് മീഡിയ പോലീസില്‍ പരാതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28 ന് മൂവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് സൈദാപ്പേട്ടിലെ അതിവേഗ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യമെടുക്കാന്‍ സാധിക്കുന്ന വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 12 നാണ് കോടതി ഇനി കേസ് പരിഗണിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply