നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്

നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്

നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തിന്മേലാണ് നടപടി.

നീരവിനെ അറസ്റ്റ് ചെയ്താല്‍ ഇന്ത്യയ്ക്കു വിട്ടുകിട്ടുന്നതിനായുള്ള വിചാരണയ്ക്ക് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രത്യേക സംഘത്തെ ലണ്ടനിലേക്ക് അയയ്ക്കും.

രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. പിന്നാലെ നീരവ് മോദിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍ കത്തയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment