സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകക്കെടുത്ത് മുങ്ങുന്നയാൾ പിടിയിൽ
സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകക്കെടുത്ത് മുങ്ങുന്നയാൾ പിടിയിൽ
മലപ്പുറം : ഫേസ്ബുക്കിലൂടെ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളവരെ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് ക്യാമറ വാടകയ്ക്ക് എടുത്ത് മുങ്ങുന്ന കോഴിക്കോട് സ്വദേശി ശരത് വത്സരാജിനെ (39) പോലീസ് അറസ്റ്റ് ചെയ്തു. വിലകൂടിയ കാറുകളിൽ വന്നിറങ്ങി ഫിലിം ഷൂട്ടിങ്ങിനാണെന്നും പറഞ്ഞാണ് ഇയാൾ ക്യാമറകൾ കൈക്കലാക്കിയിരുന്നത്. പിന്നീട് ഇവ വില്പന നടത്തുകയും ചെയ്യും.
തട്ടിപ്പിനിരയായ ഒരു യുവാവിന്റെ പരാതിയിന്മേൽ മങ്കട പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. പരാതിക്കാരന്റെ കയ്യിൽ നിന്നും പ്രതി ഒരുലക്ഷത്തിഇരുപതിനായിരം രൂപ വിലവരുന്ന രണ്ട് ക്യാമറകൾ വാടകയ്ക്ക് എടുത്ത് മുങ്ങുകയായിരുന്നു. ഇതിന് മുൻപും ഇയാളെ സമാനമായ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.