മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

arrested dumping waste including masks

മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

വാഹനത്തിലെത്തി വഴിയരികിൽ ഉപയോഗിച്ച മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.

ചേലക്കുളം കീടേത്ത് ഷെമീർ (42), അറക്കപ്പടി കാരേക്കാടൻ അൽത്താഫ് (24), ചേലക്കുളം വലിയ പറമ്പിൽ മുഹമ്മദ് സനൂപ് (28) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പുലർച്ചെ പട്ടിമറ്റം ആക്കാമ്പാറയലെ ജനവാസ മേഖലയിലാണ് രണ്ട് ലോഡ് മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയത്. കടവന്തറയിലെ സ്ഥാപനങ്ങളിൽ നിന്നും മറ്റും മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഷെമീറാണ് കരാർ എടുത്തിട്ടുള്ളത്.

ഉപയോഗിച്ച മാസ്ക്കുകൾ, വർക്ക് ഷാപ്പ് വേസ്റ്റ്കൾ എന്നിവ അടങ്ങുന്ന മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്.

സബ് ഇൻസ്പെക്ടർ എം.പി.എബി, എസ്.സി.പി.ഒ മാരായ അബ്ദുൾ മനാഫ്, വിവേക്, ഹോംഗാർഡ് യാക്കോബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*