പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി

Arrested for assaulting police officer



പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി




ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ പാറാവ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി. നേര്യമംഗലം തലക്കോട് മറ്റത്തിൽ വീട്ടിൽ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ്‌. രാത്രി പോലീസ് സ്റ്റേഷനിൽ ഓട്ടോറി ക്ഷയില്‍ വന്നിറങ്ങിയ ഇയാൾ പാറാവ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച സ്റ്റേഷൻ റെറ്ററെയും ഇയാൾ ആക്രമിച്ചു. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഊന്നുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി.റിഷികേശന്‍ നായർ, എ.എസ്.ഐ അഷറഫ്, സി.പി.ഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*