പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

Arrested for raping 13-year-old girlപതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
കദളിക്കാട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മൂർഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാർ (31) നെ പെരുമ്പാവൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2019 ഒക്ടോബർ 23 ന് ആയിരുന്നു സംഭവം. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച് ബലമായി പീടിച്ച് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയാ യിരുന്നു. ഉടൻ തന്നെ പ്രിതിയെ പിടികൂടി.

ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ തൊണ്ണൂറ് ദിവസത്തിനകം വഴക്കുളം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എസ്.ഐ മാരായ എസ്.വിനു, സുനിൽ തോമസ്, എ.എസ്.ഐ എൻ.എം ബിനു,

സീനിയർ സിവിൽ പോലിസ് ഓഫീസർ എ.എം ലൈല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കെ.സിന്ധുവായിരുന്നു പബ്ലിക് പോസിക്യൂട്ടർ. മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ്സർ വ്വീസ് എൻട്രി പ്രഖ്യാപിച്ചു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*