ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതി പിടിയില്‍




ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതി പിടിയില്‍

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് 25-ഓളം പേരിൽ നിന്നായി ഒന്നരക്കോടി രൂപ യാണ് ഇയാള്‍ തട്ടിയെടുത്തത്.

മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി റോണി തോമസി (40) നെയാണ് കോട്ടയം ഗാന്ധി നഗർ പൊലിസ് പിടികൂടിയത്.

കോട്ടയം ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. മകന്റെ ഭാര്യക്ക് കുവൈത്തിൽ ജോലി വാഗ്ദാനം നൽകി മൂന്നു തവണയായി 23 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി.

സമാനമായ രീതിയല്‍ ഇയാള്‍ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയ തായി കണ്ടെത്തി. നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെ തിരെ പരാതി ഉണ്ടെന്ന് പോലീസ് അറിയിച്ചു.

കുറച്ചു കാലമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. താൻ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാ ണെന്നുമാണ് ഇയാൾ അയൽവാസികളെ ധരിപ്പിച്ചിരുന്നത്.

കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതിയെ പിടികൂടി യത്.

അതേസമയം യുവതിക്ക് ഇയാളുടെ തട്ടിപ്പുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെ അഡിഷണൽ എസ്ഐ അരവിന്ദ് കുമാർ, എഎസ്ഐ രാജേഷ് ഖന്ന, സിവിൽ പൊലിസ് ഓഫിസർ പ്രവീൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*