മോഷണ കേസിലെ പ്രതി അറസ്റ്റില്‍
മോഷണ കേസിലെ പ്രതി അറസ്റ്റില്‍

മുവാറ്റുപുഴ സബൈൻ ആശുപത്രിക്ക് സമീപം ഉള്ള വാടകവീട്ടിൽ മോഷണം നടത്തിയ പ്രതിയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിൽ, താന്നിക്കൽ വീട്ടിൽ അബ്ദുൽ ആബിദ് (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നാലാം തീയതി പുലർച്ചെ ആയിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ ഡോക്ടറും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി ഉറങ്ങി കിടന്ന കുട്ടികളുടെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന രണ്ടുമാല മൊബൈൽ ഫോൺ, എന്നിവ യാണ് മോഷണം ചെയ്തത്.

റൂറൽ ജില്ല പോലീസ് മേധാവി കെ കാർത്തിക്കിൻറെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തൊടുപുഴ യിൽ നിന്ന് പിടികൂടിയത്.

വിവിധ കേസുകളിൽ ശിക്ഷ ലഭിച്ച ശേഷം ഈ വർഷം ജനുവരിയിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി തൊടുപുഴയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായി രുന്നു.

രാത്രിയിൽ ടർഫിൽ ഫുട്ബോൾ കളിക്കാൻ എന്ന വ്യാജേന പുറത്ത് ഇറങ്ങിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. സ്ഥിരം മോഷ്ടാ വായ പ്രതിക്കെതിരെ വയനാട്, സുൽത്താൻ ബത്തേരി, വൈത്തിരി, അമ്പലവയൽ, കൊണ്ടോട്ടി, കൽപ്പറ്റ, എറണാകുളം സെൻട്രൽ, എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ചക്ക് കേസുകൾ നിലവിലുണ്ട്.

ബാംഗ്ലൂർ എയർപോർട്ടിൽ കാർഗോ സ്റ്റാഫ്‌ ആയി ജോലി ചെയ്യുകയാ ണെന്ന് പ്രതി തന്റെ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തൊടുപുഴ ടൗണിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതി ച്ചിട്ടുണ്ട്.

തൻറെ കാമുകിമാർക്ക് ഗിഫ്റ്റ് വാങ്ങി നൽകുന്നതിലും ആഡംബര ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. സ്വന്തം നാട്ടിൽ പോയി വരുന്ന വഴിയിൽ ട്രെയിനിൽ മോഷണം നടത്തുന്നത് ഇയാളുടെ രീതി ആണ്.

പ്രതിയുടെ താമസസ്ഥലത്തു നിന്ന് 15 ആഡംബര മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പേഴ്സ്, ടാബ്ലറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതി സ്ഥിരമായി മോഷണമുതലുകൾ നൽകുന്ന മൊബൈൽ ഷോപ്പുകൾക്കെതിരെയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, പോലീസ് ഇൻസ്പെക്ടർ സി ജെ മാർട്ടിൻ, എസ് ഐ വികെ ശശികുമാർ, എ എസ് ഐ രാജേഷ് സിഎം, ജയകുമാർ പി സി, സി പി ഓ ബിബിൽ മോഹൻ തുടങ്ങിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*