രുചിയിലും ​ഗുണത്തിലും മുമ്പിലാണ് ഈ കിടിലൻ ചേമ്പിൻതാൾ സാമ്പാർ

രുചിയിലും ​ഗുണത്തിലും മുമ്പിലാണ് ഈ കിടിലൻ ചേമ്പിൻതാൾ സാമ്പാർ

ഏറെ പോഷക​ഗുണങ്ങളുള്ളതാണ് ചേമ്പിൻ താൾ. പണ്ടുകാലങ്ങളിൽ ചേമ്പിൻ താളിന്റെ ​ഗുണം തിരിച്ചറിഞ്ഞ് വീട്ടകങ്ങളിൽ ഏറെ പാചകം ചെയ്തിരുന്ന കറികളിലൊന്നും താളാണ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന ചേമ്പിൻ താൾ സാമ്പാർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം….

ആവശ്യമുള്ള സാധനങ്ങള്‍

 1. താള്‍ – 3 തണ്ട് (വൃത്തിയാക്കി ഒരു വിരല്‍ നീളത്തില്‍ അരിഞ്ഞത്)
 2. ചെറിയ ഉള്ളി – 1 ചെറിയ കപ്പ് (മുഴുവനോട് വൃത്തിയാക്കിയത്)
 3. തക്കാളി – 3 എണ്ണം (അരിഞ്ഞത്)
 4. പരിപ്പ് – 1 കപ്പ് (വേവിച്ചത്) (ഒരു സവാള, 4 പച്ചമുളക്, 5 അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിച്ചത്)
 5. മല്ലിപ്പൊടി – 2 സ്പൂണ്‍
 6. മുളക് പൊടി – 1 സ്പൂണ്‍
 7. മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
 8. കായപ്പൊടി – 2 സ്പൂണ്‍
 9. ഉലുവപ്പൊടി – 1 സ്പൂണ്‍
 10. സാമ്പാര്‍ പൊടി – 2 സ്പൂണ്‍
 11. കടുക് – 1 സ്പൂണ്‍
 12. ഉഴുന്ന് – 2 സ്പൂണ്‍
 13. മല്ലി, വേപ്പില – 2 പിടി വീതം
 14. കപ്പ മുളക് – 5 എണ്ണം (കീറിയത്)
 15. വാളംപുളി – ആവശ്യത്തിന്
 16. ഉപ്പ്, എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്നവിധം

താള്‍ തിളപ്പിച്ച് ഊറ്റിവയ്ക്കുക. പാനില്‍ 5, 6, 7 ഇട്ട് കൂട്ട് മൂത്താല്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് ഉള്ളിയും താളുമിട്ട് വേവിക്കുക. വെന്ത കൂട്ടിലേക്ക് തക്കാളിയും പരിപ്പും ആവശ്യത്തിന് ഉപ്പ്, പുളി, സാമ്പാര്‍ പൊടി എന്നിവയിട്ട് തിളച്ച് ഒന്നു കുറുകിയാല്‍ ഇറക്കുക.

മറ്റൊരു പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിയാല്‍ കപ്പ മുളകും വേപ്പിലയും ചേര്‍ത്ത് വറുത്ത് കൂട്ടില്‍ ഒഴിക്കുക. ഇതോടൊപ്പം ഉലുവ, കായം, മല്ലിയില ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് മൂടി വയ്ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*