തലകീഴായി മറിഞ്ഞു വീണതോടെ പാഠം പഠിച്ചു; മുന്നറിയിപ്പുമായി അരുണ്‍ വിജയ്

തലകീഴായി മറിഞ്ഞു വീണതോടെ പാഠം പഠിച്ചു; മുന്നറിയിപ്പുമായി അരുണ്‍ വിജയ്

വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ അരുണ്‍ വിജയ്. വര്‍ക്കൗട്ടിനിടെ സംഭവിച്ച അപകടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് താരം മുന്നറിയിപ്പ് നല്‍കിയത്. തലകീഴായി മറിഞ്ഞു വീണതോടെ താനൊരു പാഠം പടിച്ചെന്ന് അരുണ്‍ പറയുന്നു.

”ഇതൊരിക്കലും ചെയ്യരുത്. വര്‍ക്ക് ഔട്ട് ചെയ്യും മുമ്പ് യന്ത്രങ്ങള്‍ നല്ലതുപോലെ പരിശോധിക്കണം. അതു ചെയ്തില്ല. അങ്ങനെ വീണതാണ്. ആ വീഴ്ച്ചയില്‍ എന്റെ രണ്ട് കാല്‍മുട്ടുകളും വീര്‍ത്തിരുന്നു.

ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ല. അതോടെ ഞാനൊരു പാഠം പഠിച്ചു. ഒരു ട്രെയ്‌നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത്” എന്നാണ് അരുണിന്റെ കുറിപ്പ്. തമിഴ് നടന്‍ വിജയ്കുമാറിന്റെ മകനാണ് അരുണ്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*