അച്ഛനാകുന്ന സന്തോഷത്തില്‍ ആര്യ; കുഞ്ഞ് അതിഥിയെ കാത്ത് ആകാംക്ഷയോടെ സയേഷയും
അച്ഛനാകുന്ന സന്തോഷത്തില്‍ ആര്യ; കുഞ്ഞ് അതിഥിയെ കാത്ത് ആകാംക്ഷയോടെ സയേഷയും
തെന്നിന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരനാണ് ആര്യ. അടുത്തിടെയായിരുന്നു ആര്യയും സയേഷയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ താരദമ്പതികള്‍ ഇപ്പോള്‍ പുതിയൊരു അതിഥിയെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നും പുറത്ത് വന്നിട്ടുണ്ട്. താരങ്ങളുടെ കുഞ്ഞു കണ്മണിയെ കാണാനുള്ള തിരക്കിലാണ് ആരാധകരും. എന്നാല്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എങ്കവീട്ടു മാപ്പിളൈ എന്ന പേരിലായിരുന്നു റിയാലിറ്റി ഷോ.
ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഓഡിഷനിലൂടെയായിരുന്നു മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. എന്നാല്‍ വന്‍ വിവാദത്തോടെയായിരുന്നു പരിപാടി മുന്നോട്ട് പോയിരുന്നതും അവസാനിപ്പിച്ചതും.
വാലന്റൈന്‍സ് ദിനത്തിലായിരുന്നു ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. അഭിനേത്രിയായ സയേഷയും താനും ജീവിതത്തില്‍ ഒരുമിക്കുകയാണെന്ന് താരം സ്ഥിരീകരിക്കുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply