വിദ്യാഭ്യാസം സ്മാർട്ട് ആകാൻ അഡ്വാൻസ്ഡ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുമായി അസാപ്

വിദ്യാഭ്യാസം സ്മാർട്ട് ആകാൻ അഡ്വാൻസ്ഡ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുമായി അസാപ്

മാറുന്ന തൊഴിൽ മേഖലയും നിലനിൽക്കുന്ന എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രീതിയും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

എഞ്ചിനീയറിംഗ് ബിരുദധാരികളായി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ നിലവിലെ കമ്പനികളിലെ തൊഴിൽ യോഗ്യതയ്ക്കനുസരിച്ചു തൊഴിൽ ലഭിക്കുവാൻ പ്രാപ്തരായുള്ളവർ വെറും 20 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഈ ഒരു സാഹചര്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ കാലത്തിനനുസരിച്ചു സ്മാർട്ട് ആക്കുക എന്നത് ഇന്നിന്റെ അനിവാര്യതയാണ്. ആ ഒരു ഉദ്യമം മുൻനിർത്തിയാണ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) പ്രവർത്തിച്ചു വരുന്നത്.

2012 മുതൽ കേരളത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിലെയും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും വിദ്യാർത്ഥികൾക്ക്, പഠനത്തോടൊപ്പം നൈപുണ്യവും വളർത്താൻ മുഖ്യ പങ്കു വഹിച്ച അസാപ് കഴിഞ്ഞ ഏതാനും വർഷങ്ങളായി എഞ്ചിനീയറിംഗ് കോളേജുകളിൽ കൂടി വിവിധ കോഴ്സുകൾ നൽകി തുടങ്ങിയിട്ടുണ്ട്.

പുതിയ തൊഴിൽ മേഖല സാഹചര്യങ്ങളും നിലവിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രീതിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിൽ പ്രസക്തിയേറുന്ന തൊഴിലുകൾ കണ്ടെത്തി അവ പരിശീലിപ്പിക്കാൻ ആവശ്യമായ പാഠ്യപദ്ധതികൾ അതാത് ഇൻഡസ്ടറികളുടെയും കുടി സഹായത്തോടു വികസിപ്പിക്കുകയാണ് അസാപ് ചെയ്യുന്നത്.

അതിന് പുറമെ NSQF അനുസൃതമായ കോഴ്സുകൾ പഠിക്കാനും വിദ്യാർത്ഥികൾക്ക് അസാപ് അവസരമൊരുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക കോഴ്സുകളിൽ പഠിക്കാൻ അവസരം ഒരുക്കുന്നതിന് പുറമെ അധ്യാപകരുടെ വിജ്ഞാന വികസനത്തിനും അതിലൂടെ എഞ്ചിനീയറിംഗ് കോളേജുകളെ മൊത്തമായി ആധുനിക തൊഴിൽ മേഖലകൾക്ക് അനുസൃതമായി മാറ്റിയെടുക്കുന്നതിനും കാര്യക്ഷമമായ ഒരു മാനവ വിഭവ ശേഷി വളർത്തിയെടുക്കാനുമാണ് അസാപ് ലക്ഷ്യം വയ്ക്കുന്നത്.

ഇൻഡസ്ടറി ഓൺ ക്യാമ്പസ് മാതൃക

കാമ്പുസുകളിൽ യഥാർത്ഥ ഇൻഡസ്റ്ററികളുടെ മാതൃക സൃഷ്ടിക്കുകയും അതിലൂടെ തിയററ്റിക്കൽ അറിവിന് പുറമെ നിലവിലെ തൊഴിൽ സാഹചര്യങ്ങൾക്ക നുസൃതമായി വേണ്ട പ്രായോഗിക അറിവുകൾ നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള അവസരമാണ് അസാപ് ഒരുക്കുന്നത്.

ഇതിനായി പോളിടെക്നിക് കോളേജുകളിൽ ഓരോ ഇൻഡസ്റ്ററികളുടെയും ഒരു ചെറിയ മാതൃക സൃഷ്ടിക്കുകയും അവയിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കുകയുമാണ് ലക്ഷ്യം.

എഞ്ചിനീയറിംഗ് കോളേജുകളിലൂടെ ആധുനിക കോഴ്സുകൾ വിദ്യാർത്ഥികൾക്ക് നൽകി വിദ്യാർത്ഥികളെ തൊഴിൽ സജ്ജരാക്കാനും, പോളിടെക്നിക്കുകളിൽ അസാപ് തന്നെ ഒരു ചെറിയ ഇൻഡസ്ടറി മാതൃക സൃഷ്ടിച്ചു അവയിലൂടെ വിദ്യാർത്ഥികൾക്ക് അവർ അഭ്യസിച്ച കോഴ്സുകളുടെ പ്രായോഗിക കാര്യങ്ങൾ ചെയ്ത് മനസ്സിലാക്കുവാനുള്ള അവസരം ഒരുക്കുകയാണ് അസാപ് ചെയ്യുന്നത്.

ആധുനികതയുടെ ABCD പഠിക്കാൻ അസാപിന്റെ ASDC

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ സ്മാർട്ട് ആക്കാൻ നിലവിലെ സിലബസിനോടൊപ്പം അത്യാധുനിക കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്നതാണ് നിലവിൽ അസാപ് ചെയ്തുവരുന്നത്.

അഡ്വാൻസ്ഡ് സ്കിൽ ഡെവലപ്മെന്റ് സെന്റേഴ്സ് എന്ന പേരിൽ കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് പോളിടെക്നിക് കോളേജുകളിലായി സ്ഥാപിതമായി രിക്കുന്ന അസാപ് സെന്ററുകളിൽ കൂടി വിവിധ ആധുനിക കോഴ്സുകൾ പഠിക്കുവാനും അവയിൽ സെർട്ടിഫിക്കേഷൻ ലഭിക്കുവാനും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നുണ്ട്.

നിലവിൽ അഡ്വാൻസ്ഡ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലൂടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി അസാപ് ലഭ്യമാക്കുന്ന കോഴ്സുകളും വിവരങ്ങളും ചുവടെ ചേർക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്പർ (Artificial Intelligence Developer) – പുത്തൻ ലോകത്തെ അത്ഭുതങ്ങളിലൊന്നായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റി എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം പഠിക്കുന്നതിലൂടെ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന നമ്മുടെ വിദ്യാർത്ഥികൾ ലോകത്തിലെവിടെയും തൊഴിൽ സജ്ജരായി മാറുകയും അതിലൂടെ മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്ക് സജ്ജരായ ഒരു മാനവ വിഭവശേഷി ഹബ്ബായി കേരളത്തെ മാറ്റാനും കഴിയും. ഇൻഡസ്ട്രയിലുള്ള പ്രായോഗിക പഠനമുൾപ്പടെയുള്ള ഒരു മിശ്രിത പഠനമാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

NSQF അനുസൃതമായ ലെവൽ 7 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സാണ് അസാപിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുങ്ങുന്നത്. മെഷീൻ ലേർണിംഗിന്റെ അടിസ്ഥാന പാഠങ്ങളും, ഡീപ് ലേർണിംഗ്, റീ ഇൻഫോഴ്സ്ഡ് ലേർണിംഗ് തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയും. കോഴ്സിൽ ജോയിൻ ചെയ്യാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

കോഴ്സ് കാലാവധി – 756 മണിക്കൂർ
ബാച്ച് – 5ആം സെമസ്റ്റർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക്
രജിസ്ട്രേഷൻ അവസാന തീയതി – ജൂലൈ 27
ഓൺലൈൻ യോഗ്യത പരീക്ഷ തീയതി – ഓഗസ്റ്റ് 1

മറ്റു കോഴ്സ്ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നിലവാരത്തിലും കുറഞ്ഞ ഫീസിലുമാണ് അസാപ് ഈ കോഴ്സ് പഠിക്കാൻ വിദ്യാർത്ഥികൾക്കായി അവസരം ഒരുക്കിയിട്ടുള്ളത്. മികച്ച വിദ്യാർത്ഥികൾക്ക് ഇൻഡസ്റ്ററികളിൽ ഇന്റേൺഷിപ് സൗകര്യം ഒരുക്കുന്നതിനോടൊപ്പം, ഇൻഡസ്ടറി പ്രൊജെക്ടുകളിൽ ഭാഗമാകാനുള്ള അവസരവും ഈ കോഴ്സ് അഭ്യസിക്കുന്നതിലൂടെ ലഭിക്കും.

ഇതിന് പുറമെ യോഗ്യതാപരീക്ഷയിൽ ഉയർന്നു മാർക്ക് വാങ്ങി അർഹരാവുന്ന വിദ്യാർത്ഥികൾക്ക് 50% ഫീസ് സ്കോളർഷിപ്പായി ലഭിക്കുന്നതാണ്. അതോടൊപ്പം വിദ്യാർത്ഥികൾക്ക് ഫീസ് അടക്കുവാൻ തവണ വ്യവസ്ഥയും അസാപ് നടപ്പിലാക്കുന്നുണ്ട്. 3 തവണകളായിട്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*