വെട്ടാന്‍ വന്നയാളെ കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി
വെട്ടാന്‍ വന്നയാളെ കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി
വെട്ടാന്‍ വന്ന യുവാവിനെ സ്വയരക്ഷയ്ക്കായി കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി. ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു
പ്രളയ ദുരിതാശ്വാസ കണക്കെടുപ്പിന് വീട്ടിലെത്തിയപ്പോളാണ് ആശ വര്‍ക്കര്‍ ജയകുമാരിക്കും (52) ആലാ പഞ്ചായത്ത് ഓവര്‍സിയര്‍ ധന്യക്കും നേരെ ആക്രമണമുണ്ടായത്. കല്ലിശേരി പാറത്താഴ്ചയില്‍ വീട്ടില്‍ ബിനീഷ് (38) ആണ് ആക്രമിച്ചത്.
Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
ഇവര്‍ വീട്ടിലെത്തിയപ്പോള്‍ മദ്യപിക്കുകയായിരുന്ന ഇയാള്‍ അസഭ്യം പറഞ്ഞ് തട്ടിക്കയറുകയും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി തറയിലെറിയുകയുമായിരുന്നു. സ്‌കൂട്ടര്‍ ചവിട്ടിമറിച്ച് നശിപ്പിക്കാനും നോക്കി.
തടയാന്‍ ശ്രമിച്ച ഇവരെ വെട്ടുക്കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. ജയകുമാരിക്ക് കൈയ്ക്ക് വെട്ടേറ്റു. ചെവി കടിച്ചുപറിച്ചു. മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോള്‍ ഇവര്‍ കത്തി കൈക്കലാക്കി തിരിച്ചുവെട്ടുകയായിരുന്നു. പിടി വിടുന്നത് വരെ വെട്ടിയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply