കഥ മോഷ്ടിച്ചത്; ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ

കഥ മോഷ്ടിച്ചത്; ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ

ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്റ്റേ. സിനിമയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത് എറണാകുളം സെഷന്‍സ് കോടതിയാണ്. സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

ചിത്രത്തിന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ സ്റ്റേ വന്നത് അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട്ട് ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര വൈറസില്‍ അണിനിരക്കുന്നുണ്ട്.

ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രാഹണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment