ആ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എട്ട് വര്‍ഷത്തോളം ചാന്‍സ് ചോദിച്ച് പിറകെ നടന്നിട്ട്; തുറന്ന്പറഞ്ഞ് ആസിഫ് അലി

ആ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എട്ട് വര്‍ഷത്തോളം ചാന്‍സ് ചോദിച്ച് പിറകെ നടന്നിട്ട്; തുറന്ന്പറഞ്ഞ് ആസിഫ് അലി

പ്രമുഖരായ സംവിധായകരുടെ കൂടെ അഭിനയിക്കാന്‍ മിക്ക നടീനടന്മാര്‍ക്കും താല്‍പര്യം കൂടുതലായിരിക്കും. കാരണം അവരുടെ സിനിമകളൊക്കെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നവരാണ്. അത്തരത്തില്‍ ആഷിഖ് അബു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് എട്ട് വര്‍ഷത്തോളം ചാന്‍സ് ചോദിച്ച് പുറകെ നടന്ന ശേഷമാണെന്ന് നടന്‍ ആസിഫ് അലി.

അങ്ങനെയാണ് വൈറസില്‍ അവസരം ലഭിച്ചതെന്ന് ഒരു അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. കഥാപാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല.പക്ഷെ ഇവരുടെ സിനിമകളില്‍ അഭിനയിക്കണമെന്ന് നേരത്തെ ആഗ്രഹം തോന്നിയതാണ്.

ചില സംവിധായകരുടെ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ ഇവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് വിചാരിച്ചു പോകും. അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

അടുത്തതായി രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തോട് ഒരു ചാന്‍സ് ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു.ബോളിവുഡില്‍ പോലും പ്രമുഖനായ ഒരു ക്യാമറമാനാണ് അദ്ദേഹം.

അവസാനം വിചാരിച്ചപോലെ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരവസരം ലഭിച്ചുവെന്നും അതില്‍ അതിയായ സന്തോഷമുന്‌ടെന്നും താരം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment