ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്; അച്ഛനൊപ്പം താരപുത്രന്റെ അരങ്ങേറ്റം

നടന്‍ ആസിഫ് അലിയ്ക്ക് പിന്നാലെ ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് മകനും എത്തുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ആസിഫ് അലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്‍ അരങ്ങേറ്റം നടത്തുന്നത്.

സിനിമയുടെ ലൊക്കേഷനില്‍ മകനും ജോയിന്‍ ചെയ്തു എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. കാറ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും കേതകി നാരായണനുമാണ് നായികമാര്‍. കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന് രചന നിര്‍വഹിച്ചിരിക്കുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply