പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറാത്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ വീടിന് തീയിട്ടു…
പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറാത്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ വീടിന് തീയിട്ടു…
ദീര്‍ഘനാളത്തെ പ്രണയ ബന്ധത്തില്‍ നിന്ന് ഇരുവരും പിന്‍മാറാത്തതിന്റെ അമര്‍ഷത്തില്‍ യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് യുവാവിന്റെ പരാതി.
കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അസ്‌കര്‍ എന്ന യുവാവിന്റെ വീടിനാണ് രാത്രി ഒന്നേകാലോടെ അക്രമിസംഘം തീയിട്ടത്.
അത്ഭുതകരമായാണ് അസ്‌കറിന്റെ കുടുംബം രക്ഷപ്പെട്ടത്. പുതുതായി താമസം തുടങ്ങിയ വീടിനകം മുഴുവന്‍ കത്തി നശിച്ചതായും ഒപ്പം അസ്‌കറിന്റെ ബൈക്കും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
അന്നേ ദിവസം പകല്‍ അസ്‌കറിനെ ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. അക്രമികളില്‍ താനുമായി പ്രണയത്തിലുള്ള പെണ്‍കുട്ടിയുടെ സഹോദരനുമുണ്ടായിരുന്നെന്നും ഇവര്‍ തന്നെയാണ് തീയിട്ടതെന്നും അസ്‌കര്‍ പറയുന്നു.
മൂന്ന് വര്‍ഷമായി എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാണ് അസ്‌കര്‍. ഇവരെ പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം ശ്രമിച്ചിരുന്നു. ഇത് നടക്കാത്തതിലുള്ള അമര്‍ഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
പ്രണയത്തിലുള്ള പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ആക്രമണത്തിന് കാരണമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Leave a Reply
You must be logged in to post a comment.