നീലനിറം ചാലിച്ചെത്തുന്നു പുത്തൻ ആസ്പെയർ

വീണ്ടും കളം പിടിക്കാനൊരുങ്ങി ഫോര്‍ഡ്, സ്‌പെഷ്യല്‍ എഡീഷന്‍ ആസ്‍പയര്‍ ബ്ലൂവുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. ആസ്പയന്റെ ടോപ്പ് വേരിയന്റായ ടൈറ്റാനിയത്തെയാണ് ബ്ലു എഡീഷനാക്കി മാറ്റിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ പുതുതലമുറ ആസ്പയറില്‍ നിന്ന് കടമെടുത്ത രൂപമാണ് വാഹനത്തിന്. വാഹനത്തിന്‍റെ അകത്തും പുറത്തുമായി ബ്ലൂ ഇന്‍സേര്‍ട്ടുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് സ്‌പെഷ്യല്‍ എഡീഷന്‍ ആസ്പയറിന്റെ പ്രധാന ആകര്‍ഷണം. ഫോഗ് ലാമ്പിന് സമീപത്തും ഡോര്‍ ക്ലാഡിങ്ങിന് ചുറ്റിലും നീല ഇന്‍സേര്‍ട്ട്, മുന്നിലെയും പിന്നിലെയും ഡോര്‍ പാഡുകളില്‍ നീല നിറത്തിലുള്ള ഇന്‍സേര്‍ട്ട് തുടങ്ങിയവയാണ് മറ്റ് വേരിയന്റുകളില്‍ നിന്ന് ബ്ലു എഡീഷനെ വ്യത്യസ്തമാക്കുന്നത്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്.

ഫോര്‍ഡിൽ പുതുതായി ഡിസൈന്‍ ചെയ്‍ത 15 ബ്ലാക്ക് ഫിനീഷിഡ് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നീറം, ബ്ലാക്ക് നിറം നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് സ്‌മോഗ്ഡ് ഹെഡ്‌ലാമ്പ് തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു. മൂന്ന് റങ്ങളിലാണ് വാഹനം എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 96 പിഎസ് പവറും 120 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എഞ്ചിന്‍ 99 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുക. ഡീസല്‍ മോഡലില്‍ 25.5 കിലോമീറ്ററും പെട്രോള്‍ മോഡലില്‍ 20.4 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പെട്രോള്‍ മോഡലിന് 7.41 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 8.21 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment