ജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് എംഎൽഎ!!
വാക്കുപാലിക്കാന്‍ സാധിക്കാത്തതില്‍ ദുഖം ; ജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ച് എംഎൽഎ!!
ഗുവാഹത്തി: ജനങ്ങൾക്ക് കൊടുത്ത വാക്കുപാലിക്കാൻ സാധിക്കാതെ ജനങ്ങൾക്ക് മുന്നിൽ തൊഴുതു മാപ്പുപറഞ്ഞ് ഒരു ജനപ്രതിനിധി. അസമിലെ മരിയാനി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എ രൂപ്‌ജ്യോതിയാണ് പൊതുജന മദ്ധ്യത്തിൽ മുട്ടുകുത്തി തൊഴുതത്. അപ്പര്‍ അസമിലെ ജോര്‍ഹട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ആവശ്യമായ സേവനങ്ങൾ ഏർപ്പെടുത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് സംഭവം.
ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ പ്രസിഡന്റ് കൂടിയാണ് രൂപ്‌ജ്യോതി.സർക്കാർ ആശുപത്രിയ്ക്കു വേണ്ട സൗകര്യങ്ങളും ഡോക്ടറെയും നൽകിയിരുന്നെങ്കിലും താൻ ആശുപത്രി സന്ദർശിച്ച സമയത്ത് ആരും തന്നെ അവിടെ ഇല്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.”ആശുപത്രിയിലെത്തുന്ന രോഗികള്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഡോക്ടര്‍മാരുടെ അഭാവത്തെ കുറിച്ച് ആരോഗ്യമന്ത്രി ഡോ. ഹിമാന്ത ബിസ്വ ശര്‍മയ്ക്ക് പരാതി നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ ഡ്യൂട്ടിക്ക് വരാത്ത ദിവസത്തെ ശമ്പളം റദ്ദാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിതിക്ക് യാതൊരുമാറ്റവും വന്നില്ല”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിനെതിരെ ആരോപണവുമായി ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗമായ അൻവർ ഹുസൈൻ രംഗത്തെത്തിയിട്ടുണ്ട്.
“ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യസേവനങ്ങള്‍ എത്തിച്ചു നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ഇന്ന് രൂപ്‌ജ്യോതി ജനങ്ങളോട് മാപ്പപേക്ഷിച്ചു. നാളെ ഞാന്‍ മാപ്പ് അപേക്ഷിക്കേണ്ടി വരും. ആളുകള്‍ ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്”- അന്‍വര്‍ പറഞ്ഞു.
Leave a Reply