പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ
പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ
കോഴിക്കോട്: പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് എന്ന പേരിൽ എത്തി രാത്രി കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ.അത്താണിക്കലിലെ എംസ്പോട്ട് എന്ന മൊബൈൽ കടയിലാണ് മോഷണം നടന്നത്.
കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിൽ കല്ലേരി കുറ്റിപ്പറമ്പത്ത് നവാസ് എന്ന അബ്ബാസ് (35) ആണ് പിടിയിലായത്.കഴിഞ്ഞ മാസം ആറാം തീയതിയാണ് സംഭവം.കടയിൽ വിൽപ്പനയ്ക്ക് വച്ച 16 മൊബൈൽ ഫോണുകളും 10 വാച്ചുകളും മൊബൈൽ ഫോൺ ആക്സസറീസുമാണ് മോഷണം പോയത്.
പകൽ സ്ഥിതി ഗതികൾ മനസിലാക്കി രാത്രിയിൽ മോഷണം നടത്തുകയായിരുന്നു.തൊണ്ടിമുതലുകളായ എട്ട് മൊബൈൽ ഫോണുകളും രണ്ട് ടാബുകളും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഏലത്തൂർ എസ് ഐ ധനഞ്ജയദാസും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രഥ്വിരാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave a Reply