അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി

അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി

ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി. നാടന്‍ കലാരൂപങ്ങളും പ്രച്ചന്ന വേഷങ്ങളും വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ഒക്കെയുള്ള ഘോഷയാത്ര പതിനായിരങ്ങള്‍ക്ക് കാഴ്ച വിരുന്നായി.

രാജഭരണകാലത്തെ കൊച്ചി മഹാരാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകളുണര്‍ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനനഗരിയായ തൃപ്പൂണിത്തുറയില്‍ നടന്ന അത്തം ഘോഷയാത്ര. ഇതോടെ കേരളത്തില്‍ എങ്ങും ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.

ഇന്ന് രാവിലെ 9ന് മന്ത്രി എ കെ ബാലന്‍ ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎല്‍എ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് വര്‍ണാഭമായ ഘോഷയാത്ര തുടങ്ങിയത്. നെറ്റിപ്പട്ടം കെട്ടിയ ആന, പഞ്ചവാദ്യം, നാഗസ്വരം, തെയ്യം, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡിസ്‌പ്ലേ, ശിങ്കാരിമേളം, നാദസ്വരം, പുലികളി, ബൊമ്മലാട്ടം, ചെണ്ടമേളം, കാവടിയാട്ടം, അലങ്കരിച്ച ലോറികളില്‍ നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ അത്തം ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.

ഇവ നഗരം ചുറ്റിയ ശേഷം മൂന്നുമണിയോടെ അത്തം നഗറില്‍ തന്നെ സമാപിക്കും. പതിനായിരങ്ങളാണ് അത്തച്ചമയം കാണാനായി റോഡരികില്‍ തിങ്ങിനിറഞ്ഞിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment