ഹിമാദാസിനെ അധിക്ഷേപിച്ച് അത്ലറ്റിക് ഫെഡറേഷൻ ; അധിക്ഷേപിച്ച ട്വിറ്റിലും തെറ്റ്
കാതങ്ങൾ താണ്ടിവരുമ്പോൾ അവൾക്കറിയില്ലായിരുന്നു ആ വേദിയിൽ മാറ്റുരയ്ക്കപ്പെടുക കഴിവല്ല, ഭാഷാപരിജ്ഞാനമാണെന്ന്
അത്ലറ്റിക് മീറ്റർ സ്വർണ നേട്ടത്തോടെ രാജ്യത്തിന്റെ യശസ്സുയർത്തിയ ഹിമാ ദാസിനെ അധിക്ഷേപിച്ച് അത്ലറ്റിക് ഫെഡറേഷൻ.അണ്ടർ ട്വന്റി അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ രാജ്യത്താദ്യമായി സ്വർണ നേട്ടം എത്തിച്ച ഹിമയെ എല്ലാവരും വാനോളം ഉയർത്തുമ്പോൾ അവളുടെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമാണ് ഫെഡറേഷന്റെ മുഖ്യവിഷയം.
ട്വിറ്ററിലാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്.അവൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലെന്നു പരാതിപ്പെടുന്ന ഫെഡറേഷൻ ഈ വിജയം നേടാൻ അവൾ താണ്ടിയ മുൾവഴികളെ അവഹേളിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.ഹിമയുടെ സ്വപ്നം ആംഗലേയ സാഹിത്യത്തിലെ മിന്നും നേട്ടമായിരുന്നില്ല.മറിച്ച് അവളുടെ സ്വപ്ന നേട്ടം കൈവരിച്ചപ്പോഴാകട്ടെ അവിടെയും അളവുകോൽ കഴിവിനപ്പുറം അറിവായി.
വിവാദ പരാമർശം നടത്തിയ ഫെഡറേഷനെതിരെ വലിയ വിമർശനമാണ് നാനാഭാഗങ്ങളിൽ നിന്നും ഉയർന്നു വരുത്തത്.ഹിമയുടെ അറിവും ശബ്ദവുമാകാൻ നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.എന്തായാലും ആ പതിനെട്ടുകാരി തന്നെയാണ് ഇന്ന് രാജ്യത്തിന്റെ മുഖം.
Leave a Reply
You must be logged in to post a comment.