Kalikoottukari Malayalam new Movie l അതിശയന്‍ ‘കളിക്കൂട്ടുകാരിയുമായി’ ദേവദാസ് നായകനിരയിലേയ്ക്ക് ; ചിത്രീകരണം പൂര്‍ത്തിയായി…
അതിശയന്‍ ‘കളിക്കൂട്ടുകാരിയുമായി’ ദേവദാസ് നായകനിരയിലേയ്ക്ക് ; ചിത്രീകരണം പൂര്‍ത്തിയായി…Kalikoottukari Malayalam new Movie പി.ആര്‍.സുമേരന്‍
Kalikoottukari Malayalam new Movie പ്രേക്ഷകരുടെ മനസ്സ് കവരുന്ന കുസൃതിച്ചിരിയും വിടര്‍ന്ന മിഴികളുമായി മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ ‘കുസൃതിക്കുടുക്ക’ ദേവദാസിന് 19 വയസ്സായി. ഇപ്പോള്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന് കീഴിലുള്ള മുംബൈയിലെ വിസിലിംഗ് വുഡ് ഇന്‍റര്‍നാഷണലില്‍ ബി എസ് സി ഫിലിം മേക്കിംഗില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് ഇതാ നായകനാകുന്നു.
മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!
ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിര്‍മ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാരി’ലാണ് ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നത്. പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്.
രഹസ്യബന്ധത്തിന് എത്തിയ ഡി വൈ എസ് പി പിടിച്ചു തള്ളിയ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ചു
കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാര്‍ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ പി.കെ ബാബുരാജ് വ്യക്തമാക്കി. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്‍റെ ലീഡേഴ്സ് ഇവര്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും.
കുടിക്കാന്‍ ജ്യൂസ് നല്‍കി…ഉണര്‍ന്നപ്പോള്‍ പൂര്‍ണ്ണ നഗ്നയായി മുറിയില്‍ : കമ്പനി ഉടമ അറസ്റ്റില്‍
ആറ് പേര്‍ ചേര്‍ന്നുള്ള ഒരു ടീനേജ് ഗ്രൂപ്പിന്‍റെ കഥ മാത്രമല്ല ഈ ചിത്രം. ക്യാമ്പസ് മൂവിയുമല്ല. മറിച്ച് ഈ പ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്പെന്‍സുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണെന്നും സംവിധായകന്‍ പറയുന്നു. യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് കഥയും തിരക്കഥയും ഒരുക്കിയ തിരക്കഥാകൃത്ത് രാമു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കൗമാരക്കാര്‍ വീട്ടില്‍നിന്ന് മാത്രമല്ല സമൂഹത്തില്‍ നിന്നും ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുമ്പോള്‍ അവര്‍ നേരിടുന്ന ചില സോഷ്യല്‍ റിയാലിറ്റികളാണ് കളിക്കൂട്ടുകാര്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് രാമു ചൂണ്ടിക്കാട്ടുന്നു.
കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാല്‍ പിടിയില്‍
ഉദ്യോഗസ്ഥ അഴിമതി, മയക്കുമരുന്ന് മാഫിയ തുടങ്ങിയ സാമൂഹിക വിപത്തുകളെ ഗൗരവമായി തന്നെ സമീപിക്കുകയും അത്തരം വിപത്തുകളെ സമൂഹമധ്യത്തില്‍ വരച്ചുകാട്ടുന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. തൃശ്ശൂരിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂര്‍, ഗോവ, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത് . എം ടി – ഹരിഹരന്‍ കൂട്ടുകെട്ടിലൂടെ കടന്നുവന്ന് ഭദ്രന്‍, പി.എന്‍ മേനോന്‍, ജി.എസ് വിജയന്‍ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിച്ചുവന്ന പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കളിക്കൂട്ടുകാര്‍.
ദേവദാസിന് പുറമെ എല്‍ കെ ജി ക്ലാസ്സ് മുതല്‍ ഒരുമിച്ച് പഠിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വരെയായിട്ടുള്ള ഈ ചങ്ങാതിക്കൂട്ടത്തെ അവതരിപ്പിക്കുന്നത് യുവതാരങ്ങളായ നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരാണ്. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍,രാമു, ശിവജി ഗുരുവായൂര്‍, വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
ഛായാഗ്രഹണം – പ്രദീപ് നായര്‍, എഡിറ്റിംഗ് – അയൂബ് ഖാന്‍, പശ്ചാത്തല സംഗീതം – ബിജിബാല്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, വിനു തോമസ്, ഗാനരചന – റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍, കലാസംവിധാനം – എം. ബാവ, വസ്ത്രാലങ്കാരം – നിസാര്‍ റഹ്മത്ത്, മേക്കപ്പ് – സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എം. വി ജിജേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – നസീര്‍ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റില്‍സ് – മോമി, സംഘട്ടനം – മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം – രേഖ മഹേഷ്, അബ്ബാസ്, പി ആര്‍ ഒ – പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ – അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്‍റ് ഡയറക്ടര്‍ – യദുകൃഷ്ണ പി.ജെ, റിതു, എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
Leave a Reply
You must be logged in to post a comment.