സുനില്‍ ഷെട്ടിയുടെ മകള്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ..?

സുനില്‍ ഷെട്ടിയുടെ മകള്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ..?

ബോളിവുഡ് താരപുത്രിമാര്‍ക്ക് പിന്നാലെയാണ് എപ്പോഴും പാപ്പരാസികള്‍. മാത്രമല്ല അടുത്തിടെ ആമീര്‍ ഖാന്റെ മകള്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് പ്രണയം തുറന്ന് പറഞ്ഞിരുന്നു. യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ആതിയ ഷെട്ടി.

നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയ പ്രണയത്തില്‍ ആണെന്ന് വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമായി താരം പ്രണയത്തില്‍ ആണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ബോളിവുഡ് ലൈഫ് എന്ന എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടല്‍ ആണ്.

ഈ ബന്ധം തമാശയായല്ല കാണുന്നത്. ഉടനെ വിവാഹം ഉണ്ടാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ് രാഹുല്‍ ഇപ്പോള്‍. രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇരുവരുടെയും സുഹൃത്ത് ആകാന്‍ക്ഷ രഞ്ജന്‍ കപൂര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെയാണ് പ്രണയ അഭ്യൂഹങ്ങളും ശക്തമായത്. 2015ല്‍ ആദ്യമായാണ് സിനിമയില്‍ താരപുത്രി മുഖം കാണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply