ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു
ജനകോടികളുടെ വിശ്വാസം കൈയിലെടുക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടുമെത്തുന്നു ; ഉത്രാടദിനത്തില്‍ പുതിയ ഷോറൂം
ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയരാനൊരുങ്ങുന്നു. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നടപടി തുടങ്ങി.
ബാങ്കുകളുടെ വായ്പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ് ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് കെട്ടിപ്പൊക്കിയ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട തനിക്ക് പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത് ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ് ജൂലൈ അഞ്ചിനു മുമ്പ് നല്‍കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ രാമചന്ദ്രനോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ എട്ടിനോ പത്തിനോ ബാങ്ക് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നു രാമചന്ദ്രന്‍ അധികൃതരെ അറിയിച്ചു. ജയില്‍വാസം പലതും പഠിപ്പിച്ചു.
ഭാര്യയല്ലാതെ ആരും കൂടെ നിന്നില്ല. കാര്യമായി ഇടപെടാമായിരുന്ന ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പും തിരിഞ്ഞുനോക്കിയില്ല. രണ്ട് ആശുപത്രികള്‍ തുച്ഛംവിലയ്ക്കാണ് വിറ്റത്. ചില ബാങ്കുകളുടെ ഇടപാട് തീര്‍ത്തു. അഞ്ചുകോടിയുടെ ഓഹരിയുണ്ട്. ഇപ്പോള്‍ ഇതിന്റെ മൂല്യം 600 കോടിയോളം വരും. കടബാധ്യതകള്‍ തീര്‍ക്കുമെന്നും രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.
Leave a Reply