ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ജനകോടികളുടെ വിശ്വസ്തന്‍ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി.

ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം എന്നാണ് വിവരം. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ കൂട്ടമായി കേസ് നല്‍കിയത്.

കേസ്സിനെതുടര്‍ന്നു 2015 ഓഗസ്റ്റ് പതിനഞ്ചിനാണ് അദ്ദേഹം ദുബായില്‍ ജയിലിലായത്. അദ്ധേഹത്തെ കൂടെതെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി വിധിയെതുടര്‍ന്നു ജയിലിലാണ്. കടുത്ത ജാമ്യവ്യവസ്ഥകളോടെ മഞ്ചു പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇക്കാലമത്രയും ജയില്‍ വാസം അനുഭവിക്കുകയായിരുന്നു.
വായ്പ്പ മുടങ്ങിയതിനെതുര്‍ന്നാണ് ഇരുപത്തി മൂന്ന് ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്. രാമചന്ദ്രന്‍റെ മോചനത്തിനായി ഇതിനിടെ പല ശ്രമങ്ങളും നടന്നു. ബന്ധുക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പല തവണ സമീപിച്ചിരുന്നു. ബാങ്കുകള്‍ക്ക് തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് നിലവിൽ ധാരണയിലെത്തിയെന്നാണ് ലഭിക്കുന്ന സൂചന.

75 വയസ് കഴിഞ്ഞ പൗരൻമാർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും ഇപ്പോള്‍ 77 വയസ്സുള്ള ഇദ്ദേഹത്തിന് തുണയായി. ജയിൽ മോചതനായെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബാങ്കുകളുടെ സാമ്പത്തിക ബാധ്യത മുഴുവൻ തീർത്ത ശേഷമേ നാട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്നാണ് അവിടുന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*