സാറേ എന്നെ തല്ലല്ലേ…വിരട്ടിയാല്‍ മതി…; എ.ടി.എമില്‍ പണിക്കാരനായെത്തി മെഷീന്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാറേ എന്നെ തല്ലല്ലേ…വിരട്ടിയാല്‍ മതി…; എ.ടി.എമില്‍ പണിക്കാരനായെത്തി മെഷീന്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഉളിയും ചുറ്റികയുമായി എ.ടി.എം മെഷീന്‍ കുത്തിപ്പൊളിച്ച് യുവാവ്. തിരക്കിയെത്തിയവരോട് ബാങ്കില്‍ നിന്നു വന്നതാണെന്ന് പറഞ്ഞ് വിശ്യസിപ്പിച്ച് തിരിച്ചയച്ചു. പൊലീസി എത്തിയപ്പോളള്‍ കള്ളി വെളിച്ചത്ത്. ദേശീയ പാതയോരത്ത് കണിച്ചുകുളങ്ങര ജംഗ്ഷന് വടക്കുള്ള ഫെഡറല്‍ ബാങ്ക് എ.ടി.എമ്മിലാണ് സംഭവം.

മാനസിക അസ്വാസ്ഥ്യമുള്ള താമരക്കുളം വേടരപ്ലാവ് പേരൂര്‍കാരാഴ്മ കാഞ്ഞിര വെളിയില്‍ എസ്.ശ്രീകുമാറാണ് (38) എ.ടി.എം മെക്കാനിക്കായി ഇന്നലെ രാവിലെ പണിക്കെത്തിയത്. ആരെയും ഗൗനിക്കാതെ ഉളിയും ചുറ്റികയും ഉപയോഗിച്ച് മെഷീന്‍ പൊളിക്കല്‍ തുടര്‍ന്ന ശ്രീകുമാറിനെ ആരുംസംശയിച്ചതുമില്ല.

എ.ടി.എമ്മില്‍ പണമെടുക്കാന്‍ വന്നവര്‍ വിവരം തിരക്കിയപ്പോള്‍ ‘ഞാന്‍ ബാങ്കില്‍ നിന്നു വന്നതാ. മെഷീന് കുറച്ചു പണിയുണ്ട്. അതുകഴിഞ്ഞാലേ പണം എടുക്കാനാവൂ…’ എന്ന് പറഞ്ഞ് തിരിച്ചയച്ചു. ഇടയ്ക്ക് തൊട്ടപ്പുറത്തെ ചായക്കടയില്‍പോയി ചായകുടിച്ച് തിരികെ വന്നശേഷം വീണ്ടും പണിതുടര്‍ന്നു.

അതേസമയം സംഭവത്തില്‍ സംശയം തോന്നിയ സമീപത്തെ വ്യാപാരികള്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെയും ഗൗനിക്കാതെ ശ്രീകുമാര്‍ ജോലി തുടര്‍ന്നു. ഇതോടെ പൊലീസുകാര്‍ ബാങ്കില്‍ ബന്ധപ്പെട്ടു.

എടി.എമ്മില്‍ പണിയോ, എന്തുപണി, ആരു പണിയുന്നു…? എന്നായിരുന്നു ബാങ്കില്‍ നിന്നുള്ള മറുചോദ്യം. ഇതുകേട്ട പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് യുവാവിന്റെ രസകരമായ മറുപടി, ‘എന്നെ തല്ലരുത്, വിരട്ടിയാല്‍ മതി, ഞാന്‍ പൊയ്‌ക്കോളം…!’

തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും തന്നെ സ്വന്തം ജാമ്യത്തില്‍ വിടാവുന്ന വിഷയമേ ഉള്ളൂവെന്നും ശ്രീകുമാര്‍ പൊലീസുകാരോടു പറഞ്ഞെങ്കിലും പൊലീസ് ഇയാളെ കവര്‍ച്ചാ ശ്രമം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ബൈക്കിലാണ് ശ്രീകുമാര്‍ താമരക്കുളത്ത് നിന്നും ഇവിടെ എത്തിയത്. എ.ടി.എമ്മിലെ സി.സി ടിവി കാമറ മറച്ചുവച്ച ശേഷമായിരുന്നു മെഷീന്‍ കുത്തിപ്പൊളിച്ചു തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*