കണ്ണനല്ലൂരില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമം
കണ്ണനല്ലൂരില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമം
എടിഎം കൗണ്ടര്‍ കുത്തിത്തുറന്നു കവര്‍ച്ചയ്ക്കു ശ്രമം. കണ്ണനല്ലൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള ക്യാഷ് പോയിന്റിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 2.40 ഓടെ അപായ സൈറണ്‍ മുഴങ്ങിയതിനെ തുടര്‍ന്ന് കൊട്ടിയം പോലീസും കണ്ണനല്ലൂര്‍ പോലീസും സ്ഥലത്തെത്തി.
എന്നാല്‍ പോലീസ് എത്തിയപ്പോള്‍ സംഭവ സ്ഥലത്ത് ആരെയും കാണാന്‍ കഴിഞ്ഞില്ല. അതേസമയം സാങ്കേതിക ശൃഖലയുടെ ഭാഗമായ കാന്തം ഇളകി കിടക്കുന്ന നിലയില്‍ ഇവിടെനിന്നും കണ്ടെത്തി.
ശാസ്ത്രീയ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിയിട്ടില്ല. സംഭവമറിഞ്ഞ ബാങ്ക് അധികൃതര്‍ മൂന്നരയോടെ വിദഗ്ധരെ എത്തിച്ച് മെഷീന് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply