കൊച്ചി കുസാറ്റ് ക്യാമ്പസിനുള്ളിൽ എ എടിഎമ്മിന് തീയിട്ടു




കൊച്ചി കുസാറ്റ് ക്യാമ്പസിനുള്ളിൽ എ എടിഎമ്മിന് തീയിട്ടു

കൊച്ചി കുസാറ്റ് ക്യാമ്പസിനുള്ളിൽ എ ടി എമ്മിന് യുവാവ് തീയിട്ടു

എടിഎമ്മിൽ നിന്നും പണം പിൻവലി ക്കാൻ എന്ന വ്യാജേന എത്തിയ യുവാവാണ് പെട്രോളൊഴിച്ച് തീയിട്ടത്.

ഞായറാഴ്ച രാത്രി എട്ടുമണിയോ ടെയാണ് സംഭവം. എടിഎമ്മില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

പോലീസ് എത്തി സിസിടിവി പരിശോ ധിച്ചപ്പോഴാണ് യുവാവ് കുപ്പിയിൽ നിന്ന് ദ്രാവകം എടിഎമ്മിൽ ഒഴിച്ച് തീ കൊടുക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കരുതിയി രുന്നെങ്കിലും ദൃശ്യങ്ങൾ കണ്ടതോടെ യാണ് കാര്യങ്ങൾ വ്യക്തമായത്.

അതേസമയം എടിഎം മെഷീനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. വിരലടയാള വിദഗ്ധരും പോലീസ് ഫോറൻസി സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*