കോയമ്പത്തൂരില്‍ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്കുനേരെ ഡ്യൂട്ടിക്കിടെ അക്രമണം

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്കുനേരെ ഡ്യൂട്ടിക്കിടെ അക്രമണം

കോയമ്പത്തൂരില്‍ എട്ടിമട റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

മോഷണം ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രമണം. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനായി പുറത്ത് പോയ സമയത്താണ് അക്രമി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെത്തിയത്. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

സഹ ജീവനക്കാരന്‍ തിരിച്ചെത്തുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment