കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ പ്രതികള്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വൈകീട്ട് മൂന്നുമണിയോടെ ചെങ്ങന്നൂര്‍ മംഗലം ഭാഗത്താണ് സംഭവം നടന്നത്. കഞ്ചാവ് വില്‍പനയും വധശ്രമവുമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് സംഗീത്. ഇയാള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇൗ വുവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ഐ ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പൊലീസ് അവിടേയ്ക്ക് എത്തിയത്.

എന്നാല്‍ പൊലീസ് സംഘത്ത അക്രമിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഗീതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment