എസ് ഐയെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു




എസ് ഐയെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു

എസ് ഐക്ക് നേരെ വധശ്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ് ഐയെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം മണിമലയിലാണ് സംഭവം. കൊലക്കേസ് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്കും പോലീസിനും നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

മണിമല എസ് ഐ വിദ്യാധരന് നേരെയാണ് ആകമാനം നടന്നത്. തലയ്ക്ക് വലത് ഭാഗത്തായാണ്‌ വെട്ടേറ്റത്. ഉടന്‍ തന്നെ കാഞ്ഞിര പ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കുമായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മണിമല വെള്ളാവൂരില്‍ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടാന്‍ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് സംഘം എത്തിയത്.

ഇയാളെ പിടികൂടി പോലീസ് ജീപ്പിലേക്കു മാറ്റുന്നതിനിടെയാണ് അജിന്‍റെ പിതാവ് പ്രസാദ്‌ വാക്കത്തിയുമായി പുറകെയെത്തി എസ്ഐയെ വെട്ടിയത്. ഇയാള്‍ ആക്രമിക്കാന്‍ വരുന്നത് കണ്ടു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വെട്ടേ ല്‍ക്കുകയായിരുന്നു.

വളരെ പരിശ്രമത്തിനൊടുവില്‍ ഇയാളെ കീഴ്പ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*