തൊഴിലുറപ്പ് ജോലിക്കിടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; തലനാരിഴക്ക് രക്ഷപ്പെട്ട് തൊഴിലാളി

കാട്ടാക്കട: തൊഴിലാളിയുടെ കഴുത്തില്‍ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെയാണ് കഴുത്തില്‍ ചുറ്റിയത്. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് ആണ് സംഭവം.

പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. നിസാര പരിക്കുകളോടെ ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാല് മണിക്കായിരുന്നു സംഭവം. നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഭുവന ചന്ദ്രന്‍നായരുള്‍പ്പെടുന്ന 55 അംഗ തൊഴിലാളി സംഘം.

എന്നാൽ സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ 10 അടിയിലേറെ നീളമുള്ള പാമ്പിനെ പിടിച്ച് വനപാലകരെ ഏല്പിക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല്‍ കഴുത്തില്‍ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവര്‍ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment