Attack against NSS l എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം

എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം Attack against NSS

Attack against NSSAttack against NSS ആലപ്പുഴ : സംസ്ഥാനത്ത് പലയിടങ്ങളിലും എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ഏറ്റവും അവസാനം ചാരുംമൂട്ടില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നേരത്തെ സുകുമാരന്‍ നായര്‍ക്കെതിരെ കൊല്ലത്തും പരവൂരും കുടശനാട്ടും ഭീഷണിപ്പെടുത്തികൊണ്ടുള്ള റീത്ത് വെക്കലും എന്‍ എസ് എസ് ഓഫീസും ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. അതേസമയം ഒരു കേസിലും ഇതുവരെ ഒരു പ്രതികളെയും പിടികൂടിയിട്ടില്ല.

ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ വിധി വന്നയുടന്‍ നാമജപ യജ്ഞവുമായി ആദ്യം രംഗത്ത്‌ എത്തിയത് എന്‍ എസ് എസ് ആണ്.വിശ്വാസികളെ സംഘടിപ്പിക്കുന്നതും നാമജപം സംഘടിപ്പിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ഇടതുപക്ഷവും സര്‍ക്കാരും നേരത്തെ തന്നെ അസ്വസ്ഥരായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയോ ഇടതു മുന്നണികളുടെയോ വിമര്‍ശനങ്ങളെ തള്ളിയ എന്‍ എസ് എസ് വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിനുള്ള സമരത്തില്‍ മുന്നോട്ടു പോവുകയാണ്.
സുകുമാരന്‍ നായര്‍ക്കെതിരെ കൊല്ലത്തും പരവൂരും കുടശനാട്ടും ഭീഷണിപ്പെടുത്തികൊണ്ടുള്ള റീത്ത് വെക്കലും എന്‍ എസ് എസ് ഓഫീസും ക്ഷേത്രങ്ങളും ആക്രമിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പരവൂർ ഇടവട്ടം 3638-ാം നമ്പർ കരയോഗമന്ദിരത്തിന്റെ ഓഫീസിലെ ജനാലച്ചില്ലുകൾ ആക്രമികള്‍ എറിഞ്ഞ് തകർത്തു.

ഇടതുപക്ഷവും സര്‍ക്കാരുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്ന സാമുദായിക നേതാവായിരുന്നു സുകുമാരന്‍ നായര്‍. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് എതിരായ സമീപനമാണ് എന്‍ എസ് എസ് സ്വീകരിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് സുകുമാരന്‍ നായര്‍ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിനെയും ബോര്‍ഡിനെയും ചൊടിപ്പിച്ചിരുന്നു. സുപ്രീം കോടതി കേസില്‍ എന്‍ എസ് എസും കക്ഷിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply