ലിഫ്റ്റ്‌ ചോദിച്ച വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമം




ലിഫ്റ്റ്‌ ചോദിച്ച വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമം

കൊല്ലം: ലിഫ്റ്റ്‌ ചോദിച്ച വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടു പോകാന്‍ യുവാവിന്‍റെ ശ്രമം. ഇന്നലെ മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്കൂളിന് സമീപമാണ് സംഭവം.

യുവാവിന്‍റെ പോക്കില്‍ സംശയം തോന്നിയ വീട്ടമ്മ ബൈക്കില്‍ നിന്നും ചാടിയിറങ്ങി. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു.

ചോഴിയക്കോട് സ്വദേശിനിയായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല.


അതിനെതുടര്‍ന്നാണ് അതുവഴി വന്ന ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*