യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
കാലടി മഞ്ഞപ്രയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ .

മറ്റൂർ യോർദ്ധനാപുരം പൊതിയക്കര പുത്തൻപുര വീട്ടിൽ ക്രിസ്റ്റിൻ ( 22 ) , പൊതിയക്കര വള്ളൂരാൻ വീട്ടിൽ ആഷിക് ( 22 ) , കൂന്നേക്കാടൻ വീട്ടിൽ സേവ്യർ ( 51 ) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത് .

മഞ്ഞപ്ര വച്ച് മറ്റൂർ തോട്ടകം പള്ളിപ്പാടൻ വീട്ടിൽ ഗോൾബിനെ യാണ് ഇപ്പോൾ പിടിയിലായവരും ശ്യാം , ബെറ്റി , എന്നിവരും കണ്ടാലറി യാവുന്ന മറ്റൊരാളും ചേർന്ന് ആക്രമിച്ചത്.

ആക്രമണത്തിൽ ഗുരുതര പരിക്കുപറ്റിയ ഗോൾബിൻ ആശുപത്രിയിൽ ചികിത്സയിലാണ് . കാലടി മാണിക്യമംഗലം ബേബിക്കവല ഭാഗത്ത് ഷൈജു എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ചെയ്ത ശ്യാം , ബെറ്റി എന്നിവരടങ്ങിയ സംഘത്തിനെതിരെ പോലീസിൽ പരാതി നൽകാൻ പറഞ്ഞതിലുള്ള വിരോധമാണ് ഗോൾബിനെ ആക്രമിക്കാൻ കാരണം .

ഒളിവിൽ പോയ പ്രതികളെ പിടികൂടു ന്നതിന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ , കാർത്തി ക്കിന്റെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു .

ഈ കേസിലെ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച് ടോണി , റെജി എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു അന്വേഷണ സംഘത്തിൽ കാലടി ഇൻസ്പെക്ടർ ബി.സന്തോഷ് ,

സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് ബി.നായർ , അഭിജിത്ത് , എ.എസ്.ഐ അബ്ദുൾ സത്താർ , എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു . കേസിലെ പ്രതികൾ ക്കായി അന്വേഷണം ഊർജ്ജിതമാ ക്കിയതായി എസ്.പി കാർത്തിക് പറഞ്ഞു .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*