Attempt to Murder Lady l Peruvanthanam Crime News l കുളുമുറിയില്‍ ഒളിഞ്ഞ് നോക്കിയത് ചോദ്യം ചെയ്ത യുവതിയെയും മകനെയും വെടിവെച്ച് കൊല്ലാന്‍ ശ്രമം; പ്രതി ജോപ്പന്‍ ഒളിവില്‍
കുളുമുറിയില്‍ ഒളിഞ്ഞ് നോക്കിയത് ചോദ്യം ചെയ്ത യുവതിയെയും മകനെയും വെടിവെച്ച് കൊല്ലാന്‍ ശ്രമം; പ്രതി ജോപ്പന്‍ ഒളിവില്‍
ഇടുക്കി: കുളുമുറിയില്‍ കുളിച്ചുകൊണ്ടിരിക്കെ ഒളിഞ്ഞ് നോക്കിയത് ചോദ്യം ചെയ്ത സ്ത്രീയെയും മകനേയും വെടിവെച്ച് കൊല്ലാന്‍ ശ്രമം.ഇടുക്കി പെരുവന്താനത്താണ് സംഭവം. ഒളിവില്‍ പോയ പെരുവന്താനം കണങ്കവയല്‍ കൂട്ടമാവ് ജോപ്പനെന്നു വിളിക്കുന്ന ജേക്കബ് വര്‍ഗീസിനായി (36) പോലീസ് അന്വേഷണം ആരംഭിച്ചു.
യുവതി കുളുമുറിയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് ജോപ്പന്‍ ഒളിഞ്ഞ് നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടിപോയി.പിന്നീട് യുവതിയും മകനും മറ്റൊരു ബന്ധുവുംകൂടി ഇയാളുടെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു.
Also Read >>മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
എന്നാല്‍ ജോപ്പന്‍ ഇത് നിഷേധിക്കുകയും സ്ത്രീയെയും മകനേയും അസഭ്യം പറഞ്ഞ് ഓടിക്കുകയായിരുന്നു.ഇവര്‍ പോയതിനു പിന്നാലെ തോക്കുമായെത്തിയ ജോപ്പന്‍ വഴിയില്‍ വെച്ച് ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടിവെക്കാന്‍ മുതിരുകയും ചെയ്തെങ്കിലും ഇത് ശ്രദ്ധയില്‍പ്പെട്ട യുവതിയും ബന്ധുവും ചേര്‍ന്ന് തോക്ക് ബലമായി പിടിച്ചുവാങ്ങി.
തോക്ക് നഷ്ട്ടപെട്ടതോടെ ജോപ്പന്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൈവശം വെച്ചിരുന്നത് ലൈസന്‍സ് ഇല്ലാത്ത തോക്കാണെന്ന് പോലീസ് അറിയിച്ചു.ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനും വധശ്രമത്തിനും ഇയാള്‍ക്കെതിരെ പെരുവന്താനം പോലീസ് കേസുടുത്തു.
Leave a Reply