നാളെ ആറ്റുകാല്‍ പൊങ്കാല: അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍
നാളെ ആറ്റുകാല്‍ പൊങ്കാല: അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍
തലസ്ഥാനത്ത് നാളെ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ നാളെ പൊങ്കാലയിടും. പൊങ്കാലയ്ക്ക് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.15 ന് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല തുടക്കമാവുക. 40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
പൊങ്കാലയുടെ ബന്ധപെട്ടു തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എം.ജി. റോഡ്, എം.സി. റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പൊങ്കാല സമയത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. പൊങ്കാല ദിവസം നഗരത്തിലേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുമതിയില്ല.
പൊങ്കാല കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയം റോഡുകളിലൂടെ ടൂ വീലറുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്നും ട്രാഫിക് വിഭാഗം പറഞ്ഞിട്ടുണ്ട്. പൊങ്കാല സമയം, നഗരത്തിനുള്ളില്‍ മാത്രം ഗതാഗത നിയന്ത്രണത്തിനായി 50ല്‍ അധികം ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ട്. പൊങ്കാല ദിവസം കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply