രണ്‍വീറിന് പകരം താനാണ് ‘പത്മാവദി’ല്‍ അഭിനയിച്ചത്; താരം വെളിപ്പെടുത്തുന്നു

രണ്‍വീറിന് പകരം താനാണ് ‘പത്മാവദി’ല്‍ അഭിനയിച്ചത്; താരം വെളിപ്പെടുത്തുന്നു ബോളിവുഡില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു സ്ഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദ്. ദീപിക-രണ്‍ബീര്‍ താര ജോഡികളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. വിവാദങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പത്മാവദില്‍ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചത് രണ്‍വീര്‍ സിങ്ങായിരുന്നു. അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചിരുന്നു. അതുവരെ നായികനായി തിളങ്ങി നിന്നിരുന്ന രണ്‍വീര്‍ സിങ്ങിന്റെ മറ്റൊരു മുഖമായിരുന്നു പത്മാവദില്‍ കണ്ടത്. ഇതുവരെ കണ്ട രണ്‍വീര്‍ അല്ലായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ മീസന്‍ രംഗത്ത് വന്നിരിക്കുകയാണ്. പത്മാവദിലെ ചില രംഗങ്ങളില്‍ രണ്‍വീറിനു പകരം എത്തിയത് താന്‍ ആയിരുന്നു എന്നാണ് മീസാന്റെ വെളിപ്പെടുത്തല്‍. നടന്‍ ജാവേദ് ജാഫെറിയുടെ മകനാണ് മീസാന്‍. പത്മാവദില്‍…

നടന്‍ ജയന്റെ മരണത്തില്‍ തുറന്ന്പറച്ചിലുമായി നടി ശ്രീലത

നടന്‍ ജയന്റെ മരണത്തില്‍ തുറന്ന്പറച്ചിലുമായി നടി ശ്രീലത മലയാളത്തിന്റെ പ്രിയ നടനാണ് ജയന്‍. താരം മരിച്ചെങ്കിലും ഇന്നും നിലയ്ക്കാത്ത ഓര്‍മ്മകളാണ് ജയനെ കുറിച്ച് ആരാധകരുടെ മനസില്‍. ഇന്നും താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രശംസനീയം തന്നെയാണ്. എന്നാല്‍ പെട്ടെന്നുള്ള ജയന്റെ വിയോഗം വലിയ നനഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടാക്കിയത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണായിരുന്നു ജയന്‍ മരിക്കുന്നത്. ജയന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടി ശ്രീലത ജയന്റെ സ്മരണകളുമായി എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്. ഞാന്‍ അഭിനയം നിര്‍ത്തിയ സിനിമയായിരുന്നു കോളിളക്കം. ഹരിഹരന്‍ തിരക്കഥ ഒരുക്കി പിഎന്‍ സുന്ദരം സംവിധാനം ചെയ്ത സിനിമയായിരുന്നു കോളിളക്കം. ആ സമയത്ത് എല്ലാവരും ചവിട്ടി താഴ്ത്തി. കൈക്കൂലി കൊടുത്ത് ചെയ്തു എന്നൊക്കെ. അതൊന്നുമല്ല സംഭവം. ജയന്‍ എന്ത്…

ഏഴ് വര്‍ഷം മുമ്പ് ഇതേ ദിനത്തിലായിരുന്നു എന്റെ ജീവിതം തകര്‍ന്നത്; സംവിധായകന്‍ വെളിപ്പെടുത്തുന്നു

താരങ്ങളെ പോലെ തന്നെ മികച്ച ആരാധകരുള്ള സംവിധായകനാണ് അനുരാഗ് കശ്യാപ്. തിരക്കഥാകൃത്തായി തുടങ്ങുകയും 2003 ല്‍ സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. 2012 ജൂണ്‍ 22 അനുരാഗ് കശ്യപിന്റെ ജീവിതത്തിലെ ഏറെ നിര്‍ണ്ണയകമായ ദിവസമായിരുന്നത്ര. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്റെ ജീവിതം മറ്റി മറിച്ച ആ ദിനത്തെ പറ്റി അദ്ദേഹം തുറന്നു പറയുകയാണ്. ട്വിറ്ററിലൂടെയാണ് 7 വര്‍ഷത്തിനു മുമ്പുള്ള ആ സംഭവത്തെ കുറിച്ച് പറഞ്ഞത്. 2012 ജൂണ്‍ 22നാണ് ബോളിവുഡിലെ മികച്ച കള്‍ട്ട് സിനിമകളിലൊന്നായ ഗ്യാങ്‌സ് ഓഫ് വസെയ്പുറിന്റെ ആദ്യം ഭാഗം പുറത്തു വന്നത്. ക്രൂരനായ കല്‍ക്കരി ഖനി തലവനും ഗാങ്സ്റ്റാറും തമ്മിലുള്ള സംഘടനമാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. ബോളിവുഡിലെ മികച്ച സംഘടന രംങ്ങളുള്ള ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. ഏഴ് വര്‍ഷം മുന്‍പ്…

‘സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നടന്മാര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലേ’? ഷാഹിദ് കപൂറിനെതിരെ വിമര്‍ശനവുമായി ഗായിക

രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രം ഇന്‍സ്ട്രിയില്‍ സൂപ്പര്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ 10 കേടി കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ഭാഗത്തിനു പ്രേക്ഷകരുടെ ഇടയില്‍ നിന്ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അര്‍ജുന്‍ റെഡ്ഡി തെന്നിന്ത്യ ഒന്നടങ്കം ഏറ്റെടുത്തൊരു ചിത്രമായിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പായ കബീര്‍ സിങ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ കബീര്‍ സിങില്‍ സ്ത്രീ വിരുദ്ധത പ്രകടമാവുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഗായിക സോന മോഹപത്രയായിരുന്നു കബീര്‍ സിങിനെ വിമര്‍ശിച്ച് എത്തിയിരുന്നത്. ഷാഹിദ് കപൂറിനെ പ്രശംസിച്ചുകൊണ്ടുളള നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു ഗായിക സോന മഹാപത്ര രംഗത്തെത്തിയിരുന്നത്. രാഷ്ട്രീയം മാറ്റിവെച്ച് ഷാഹിദിന്റെ പ്രകടനത്തെ പ്രശംസിക്കണം എന്ന് നകുല്‍ പറഞ്ഞതിനാണ് സോനയുടെ വിമര്‍ശനം വന്നത്. രാഷ്ട്രീയം മാറ്റിവെച്ച് അപകടകരമായ…

അഫ്ഗാനെ എങ്ങനെ പ്രതിരോധത്തിലാക്കാമെന്ന് ക്യാപ്റ്റന് അറിയാമായിരുന്നു, ഒരു തരത്തിലും ആശങ്കയുണ്ടായിരുന്നില്ല; കോഹ്‌ലിയെ പ്രശംസിച്ച് ഇതിഹാസ താരം

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിനെതിരായ ഇന്ത്യയുടെ മത്സരം ഏറെ നിരാശയോടെയായിരുന്നു ആരാധകര്‍ ആദ്യം കണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഉയര്‍ത്തെഴുന്നേറ്റ്വി ജയത്തിലെത്തുകയായിരുന്നു. ഇന്ത്യന്‍ വിജയത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടേത് ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും മത്സരത്തിലെ ഒരു ഘട്ടത്തില്‍ പോലും കോഹ്‌ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇത് ടീമിനുള്ള പ്രോത്സാഹനമായെന്നും സച്ചിന്‍ പറഞ്ഞു. 2003ലെ ലോകകപ്പില്‍ ഹോളണ്ടിന് എതിരായ മത്സരത്തിന് സമാനമായിരുന്നു ഈ കളിയെന്നും താരം പറഞ്ഞു. അഫ്ഗാനെതിരെ 63 പന്തില്‍ 67 റണ്‍സ് എടുത്ത കോഹ്‌ലിയാണ് ഇന്ത്യയ്ക്ക് വേണ്ടി മുന്നോട്ട് പോകാനുള്ള സ്‌കോര്‍ നല്‍കിയത്. മികച്ച നായകനാണ് കോഹ്‌ലി. റണ്‍ നല്‍കാതെ പന്തെറിഞ്ഞാല്‍ എതിരാളി പ്രതിരോധത്തിലാകുമെന്ന് കോഹ്‌ലിയ്ക്ക് അറിയാമായിരുന്നു. കൃത്യമായ ബോളിങ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ക്യാപ്റ്റന് കഴിഞ്ഞു. സച്ചിന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമം; ഫിറ്റ്‌നസ് ടെസ്റ്റിനെത്തിയ ടൂറിസ്റ്റ് ബസിന് പിടി വീണു

ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമം; ഫിറ്റ്‌നസ് ടെസ്റ്റിനെത്തിയ ടൂറിസ്റ്റ് ബസിന് പിടി വീണു ഫിറ്റ്‌നസ് ടെസ്റ്റിനെത്തി ഉദ്യോഗസ്ഥരെ കബിളിപ്പിക്കാന്‍ ശ്രമിച്ച ബസ്സ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അനുവദനീയമല്ലാത്ത തരത്തില്‍ സിനിമാതാരങ്ങളുടെ ചിത്രം പതിച്ച സ്റ്റിക്കറുകള്‍ക്ക് മുകളിലൂടെ വെള്ള സ്റ്റിക്കറൊട്ടിച്ച് ഫിറ്റ്‌നസ് ടെസ്റ്റിനെത്തിയ ടൂറിസ്റ്റ് ബസാണ് അധികൃതരുടെ പിടിയിലായത്. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ചന്ദ്രന്‍ അറിയിച്ചു. വാഹനത്തിന് ഫിറ്റ്‌നസ് നല്‍കണമെങ്കില്‍ സ്റ്റിക്കറുകള്‍ മുഴുവനായി നീക്കം ചെയ്ത് പെയ്ന്റടിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അച്ചടക്ക ലംഘനം; ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ

അച്ചടക്ക ലംഘനം; ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ ലണ്ടന്‍: അഫ്ഗാനെതിരായ മത്സരത്തില്‍ അമിതമായി അപ്പീല്‍ ചെയ്തതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. അച്ചടക്കം ലംഘിച്ചതിന് മാച്ച് ഫീയുടെ 25ശതമാനം കോഹ്‌ലി പിഴയായി ഒടുക്കണം. കഴിഞ്ഞ ദിവസം അഫ്ഗാനെതിരായ മത്സരത്തിനിടെ അമ്പയറോട് അമിതമായി അപ്പീല്‍ ചെയ്തതിനാണ് കോഹ്‌ലിക്ക് പിഴ വിധിച്ചത്. മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഇന്നിങ്‌സിലെ ഇരുപത്തി ഒമ്പതാം ഓവറിലാണ് കോഹ്‌ലിയുടെ പ്രവര്‍ത്തി അച്ചടക്കം ലംഘിച്ചതായി ഐസിസി കണ്ടെത്തിയത്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റഹ്മത്ത് ഷാക്കെതിരെ എല്‍ബിഡബ്ല്യൂ അപ്പീലിനായി കോഹലി അലറി വിളിച്ചതാണ് പ്രശ്‌നമായത്. എന്നാല്‍ പാക് അമ്പയര്‍ അലീം ദാര്‍ അപ്പീല്‍ നിരസിച്ചെങ്കിലും കോഹ്‌ലി പിന്മാറാന്‍ തയ്യാറായിരുന്നില്ല. അപ്പോള്‍ അഫ്ഗാന്‍ രണ്ടിന് 106 എന്ന നിലയിലായിരുന്നു. എന്നാല്‍ ഈ തീരുമാനം മത്സരഫലത്തെ അധികം കാത്തില്ല. അധികം വൈകാതെ റഹ്മത്ത് ഷായെ യുസ്വേന്ദ്ര…

മേക്കപ്പ് ഇല്ലാതെയും പ്രിയ വാര്യര്‍ സുന്ദരിയാണ്; ചിത്രങ്ങള്‍ വൈറല്‍

മേക്കപ്പ് ഇല്ലാതെയും പ്രിയ വാര്യര്‍ സുന്ദരിയാണ്; ചിത്രങ്ങള്‍ വൈറല്‍ ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന് ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരമായിരുന്നു പ്രിയ വര്യര്‍. എന്നാല്‍ താരം മലയാള സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കാര്യം വാര്‍ത്തയായിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം പ്രിയ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നുള്ള പ്രിയയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. മേക്കപ്പ് ഇല്ലാതെയാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള പാന്റ്സുമാണ് പ്രിയയുടെ വേഷം. ശ്രീദേവി ബംഗ്ലാവ് കൂടാതെ ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് ശ്രീവാസ്തവയാണ്.

‘ഇതൊക്കെ എന്ത്’; സല്ലുവിന്റെ പുതിയ സാഹസിക വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

‘ഇതൊക്കെ എന്ത്’; സല്ലുവിന്റെ പുതിയ സാഹസിക വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍ സാഹസികത ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന താരമാണ് നമ്മുടെ സല്‍മാന്‍ ഖാന്‍. എന്തും ഒരു കൈ നോക്കി ശീലമുള്ള സല്ലു, പ്രായം ഒരു കണക്കായെടുക്കുന്നില്ലെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ സല്ലുവിന് ആരാധകരും കൂടുതലാണ്. സോഷ്യല്‍ മീഡിയയെ കിടുക്കി പലതരത്തിലുള്ള വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. അതൊക്കെ ഏറ്റെടുക്കാന്‍ ആരാധകരും ഒപ്പം കൂടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സാഹസികത നിറഞ്ഞ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുന്നത്. സല്‍മാന്‍ പൂളിലേയ്ക്ക് ചാടുന്ന വീഡിയോയാണ് പുറത്തു വരുന്നത്. പൂളിന് നേരെയുളള ഉയരം കൂടിയ കല്ലിനു മുകളില്‍ നിന്നാണ് താരം പൂളിലേയ്ക്ക് ചാടുന്നത്. കൂടെയുളളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഉയരത്തിനു മുകളില്‍ നിന്ന് താരം വളരെ കൂളായി ചാടുകയാണ്. താരത്തില്‍റെ സാഹസിക ഡൈവിങ് കണ്ട് അമ്പരന്ന് നില്‍ക്കുന്ന സഹായികളേയും വീഡിയോയില്‍ കാണാം കഴിയുന്നുണ്ട്.…

രാജകുമാരിയായി നടി ഭാവന; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

രാജകുമാരിയായി നടി ഭാവന; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരി ഭാവന. കന്നട ചിത്രം 99നാണ് ഭാവനയുടെ പുതിയ ചിത്രം. തമിഴില്‍ സൂപ്പര്‍ ഹിറ്റായ 96 ന്റെ കന്നട പതിപ്പായിരുന്നു 99. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ഭാവന പങ്കുവക്കാറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ കണ്ട് കിടിലം കൊണ്ടിരിക്കുകയാണ് ആരാധകര്‍. രാജകുമാരിയുടെ വേഷത്തിലാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവരുടെയും ഉള്ളില്‍ ഒരു രാജകുമാരിയുണ്ടെന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തില്‍ തികച്ചു അതീവ സുന്ദരിയായാണ് ചിത്രത്തില്‍ ഭാവനയെ കാണാന്‍ കഴിയുക. എന്തായാലും ഇതിനോടകം ചിത്രം വൈറലായി മാറിക്കഴിഞ്ഞു. ചിത്രത്തിന് നിരവധി പേരാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്.