വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സ് സര്‍വീസ് കണക്ട് എന്ന ആപ്ലിക്കേഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലൈവ് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചേസിസ്, വാറന്റി, എഎംസി, ഇന്‍ഷ്വറന്‍സ് ആനൂകൂല്യങ്ങളുടെ വിവരങ്ങളും ലഭ്യമാകും. വാഹനത്തിന്റെ പ്രധാന രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്ലിക്കേഷനില്‍ സൂക്ഷിക്കാനും കഴിയും. ഇതിന് പുറമെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാഹന ലോകത്തെ വാര്‍ത്തകളും ഉള്‍പ്പടെ നിരവധി വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുമ്രയും അനുപമ പരമേശ്വരനും പ്രണയത്തിലോ? മറുപടിയുമായി താരം

പ്രേമം എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ മേരിയെ ആരു മറന്നുകാണില്ലല്ലോ. മേരി എന്ന അനുപമയെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു. മാത്രമല്ല അനുപമയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു. എന്നാല്‍ ഇരുവരെയും കുറിച്ച് വലിയ ചര്‍ച്ചയാണ്. ഇരുവരും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മലയാളി താരമാണ് അനുപമ പരമേശ്വരന്‍. ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ്. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുമ്ര ലൈക്ക് ചെയ്യുന്നുണ്ട്.

മേരികോം വിരമിക്കലിന് ഒരുങ്ങുന്നു; 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം പ്രഖ്യാപനം

ആറുതവണ ലോക ചാമ്പ്യനായ എംസി മേരികോം വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയതിന് ശേഷം ഗ്ലൗസുകള്‍ അഴിച്ചുവയ്ക്കാന്‍ തയ്യാറെടുക്കുമെന്ന് താരം പറഞ്ഞു. ഇന്ത്യന്‍ ബോക്‌സിംഗില്‍ ഏവര്‍ക്കും പ്രചോദനമാണ് മുപ്പത്തിയാറുകാരിയായ മേരികോം. മേരികോമിന്റെ 18 വര്‍ഷം നീണ്ട വിശിഷ്ടമായ ജീവിതത്തില്‍ ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളും ഒരു ഒളിംപിക് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുംതാരം നേടിയിട്ടുണ്ട്. മികച്ച ബോക്‌സര്‍ കൂടിയായ മേരികോം ഒരു രാജ്യസഭ എംപി കൂടിയാണ്. ‘ 2020ന് ശേഷം ഞാന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നു,അതിനാല്‍ എന്റെ പ്രധാന ദൗത്യം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം സ്വന്തമാക്കുക എന്നതാണ്. എനിക്ക് ശരിക്കും സ്വര്‍ണം നേടി വിജയിക്കണം’, കോള്‍ഗേറ്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേരികോ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫ്‌ളയിറ്റ് വെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. എന്നാല്‍ ഇപ്പോള്‍ അവളുടെ മെഡല്‍ സ്വപ്‌നം സ്വര്‍ണത്തിലേക്ക് ലക്ഷ്യമിടുന്നു.…

‘വൈറസ്’ ഇന്ന് തീയേറ്ററുകളില്‍; കേരളത്തില്‍ 158 സ്‌ക്രീനുകളിലായി ചിത്രത്തിന്റെ പ്രദര്‍ശനം

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയുടെ കഥ പറയുന്ന ‘വൈറസ്’ ഇന്ന് തീയറ്ററുകളില്‍. മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കേരളത്തില്‍ 158 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, പൂര്‍ണി ഇന്ദ്രജിത്ത്, മഡോണ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥ. ഛായാഗ്രഹണം രാജീവ് രവിയാണ്. സംഗീതം നിര്‍വഹിക്കുന്നത് സുശിന്‍ ശ്യാം.

ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി; രാധികയുടെ കിടിലന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി; രാധികയുടെ കിടിലന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍ നടിമാരുടെ ഏത് തരത്തിലുള്ള മാറ്റങ്ങളും വലിയ വാര്‍ത്തായാകാറുണ്ട്. താരങ്ങളുടെ മെയ്‌ക്കോവറുകള്‍ എന്നും ആരാധകര്‍ക്ക് ഒരു ത്രില്ല് തന്നെയാണ്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന സ്വന്തം രാധിക. നാടന്‍ പെണ്‍കുട്ടിയായി സിനിമയില്‍ വന്ന റസിയ ഇപ്പോള്‍ പഴയ റസിയ അല്ല. ഐറ്റം വേറെയാണ്. താരത്തിന്റെ ഗംംഭീര മെയ്‌ക്കോവറാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുടി മുറിച്ച് കിടിലന്‍ ലുക്കിലാണ് രാധിക. താരത്തിന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2016 ഫെബ്രുവരിയിലായിരുന്നു രാധിക-അഭില്‍ ദമ്പതികളുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന രാധിക വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. ഷാജി എന്‍ കരുണിന്റെ ‘ഓള്‍’ എന്ന പുതിയ ചിത്രത്തിലൂടെ താരം തിരിച്ചുവരുന്നത്.

ഹെലികോപ്റ്ററില്‍ തൂങ്ങി അതിസാഹസിക പ്രകടനം നടത്തുന്ന അക്ഷയ് കുമാര്‍; താരത്തിന് ആരാധകരുടെ മുന്നറിയിപ്പ്

ഹെലികോപ്റ്ററില്‍ തൂങ്ങി അതിസാഹസിക പ്രകടനം നടത്തുന്ന അക്ഷയ് കുമാര്‍; താരത്തിന് ആരാധകരുടെ മുന്നറിയിപ്പ് പുതിയ ചിത്രം സൂര്യവന്‍ഷിയിലെ ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നുള്ള സാഹസികമായ ആക്ഷന്‍ രംഗത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. രോഹിത് ഷെട്ടിയുടേതാണ് ചിത്രം. എന്നാല്‍ താരം ചിത്രം പോസ്റ്റ് ചെയ്യുന്നതോടൊപ്പം ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കുകയുണ്ടായി. ആരാധകരാരും ഇത് പരീക്ഷിച്ച് നോക്കരുതെന്നാണ് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. എന്നാല്‍ ചിത്രം ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന് തിരിച്ച് ഉപദേശവുമായി ആരാധകരം എത്തിയിരിക്കുകയാണ്. ഇത്തരം രംഗങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് അക്ഷയ്ക്ക് ആരാധകര്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ഷി പോലീസ് ശ്രേണിയിലെ നാലാം ചിത്രമാണ്. സിങ്കം, സിംബ എന്നിവ രോഹിതിന്റെ മറ്റ് സിനിമകളാണ്.

‘ഉയരം അതൊരു പ്രശ്‌നമേ അല്ല’..തന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫയെ ഒതുക്കി ഗിന്നസ് പക്രു

‘ഉയരം അതൊരു പ്രശ്‌നമേ അല്ല’..തന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫയെ ഒതുക്കി ഗിന്നസ് പക്രു നായകനായും സഹനടനായും ജനഹൃദയങ്ങളില്‍ കടന്നുചെന്ന താരമാണ് ഗിന്നസ് പക്രു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയ്ക്ക് ചുവടെ നിന്നുകൊണ്ടുള്ള സെല്‍ഫിയുമായാണ് പക്രു എത്തിയിട്ടുള്ളത്. ചിത്രത്തിന് താഴെ അടിക്കുറിപ്പായി ഉയരം ഒരു പ്രശ്‌നമേയല്ല എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പക്രു ഇളയരാജയിലാണ് അവസാനമായി അഭിനയിച്ചത്. ഫാന്‍സി ഡ്രസ്സാണ് പക്രുവിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

സല്‍മാന്‍ ഖാന്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നിലെ കാരണം അവിശ്വസനീയം!

സല്‍മാന്‍ ഖാന്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നിലെ കാരണം അവിശ്വസനീയം! ബോളിവുഡ് താരം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിച്ച ‘ഭാരത്’ ചിത്രം ഇന്ന് പുറത്തിറങ്ങി. ഈദ് ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ഭാരതിന്റെ റിലീസ് ഇരട്ടിമധുരമാണ് ആരാധകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ രാത്രി സല്‍മാന്‍ ഖാന്‍ തന്റെ സുഹൃത്തുക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമൊപ്പം പ്രദര്‍ശനത്തിനെത്തിയിരുന്നു. അവിടെയാകെ മുഴങ്ങിയിരുന്നത് സല്‍മാന്റെ പേരായിരുന്നു. ആഘോഷത്തിന്റെ സമയമായിരുന്നു കഴിഞ്ഞ പാര്‍ട്ടി. എന്നാല്‍ ആ സന്തോഷവേളയില്‍ ആള്‍ക്കൂട്ടത്തിനിടെ സല്‍മാന്‍ കോപാകുലനാകുകയും അംഗരക്ഷകനെ തല്ലുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ആ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നില്‍ കാരണമുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. തന്റെ കുഞ്ഞ് ആരാധകനോട് മോശമായി പെരുമാറിയതിനാണ് താരം അംഗരക്ഷകനെ തല്ലിയത്. കുട്ടികള്‍ സല്‍മാന് എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു. കുട്ടികളെ ധാരാളമായി ഇഷ്ടപ്പെടുന്ന താരത്തിന് കുഞ്ഞുങ്ങളോട് അപമര്യാദയായി പെരുമാറുന്നത്…

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു മലയാളികളുടെ പ്രിയനടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. വ്യാഴാഴ്ചയായിരുന്നു ലക്ഷ്മിയും അനൂപ് ചന്ദ്രനുമായുള്ള വിവാഹ നിശ്ചയം. സെപ്തംബര്‍ 1ന് ഗുരുവായൂരില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം. പിന്നീട് കണിച്ചുകുളങ്ങരയില്‍ സിനിമാ രാഷ്ട്രീയ രംഗത്തെ ആളുകള്‍ക്ക് വിരുന്നും ഒരുക്കിയിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രമാണ് അനൂപിന് സിനിമാ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അനൂപ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയായിരുന്നു. സിനിമയ്ക്ക് പുറമെ തന്റേതായ രാഷ്ട്ട്രീയ കാഴ്ച്ച പാടുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ്. ഇപ്പോള്‍ താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അഞ്ചുലക്ഷം രൂപവരെ കുറച്ച് ഔഡിയുടെ മോഡലുകള്‍

അഞ്ചുലക്ഷം രൂപവരെ കുറച്ച് ഔഡിയുടെ മോഡലുകള്‍ മുംബൈ: പ്രമുഖ ബ്രാന്റുകളിലെ വാഹനങ്ങള്‍ വിലകുറച്ച് ലഭിക്കുന്നത് വാഹനപ്രേമികളെ സംബന്ധിച്ച് സ്വപ്‌നം കാണാന്‍ കഴിയാത്ത ഒന്നാണ്. അത്തരത്തില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി എ3 മോഡലുകള്‍ക്ക് വില കുറച്ചു. അഞ്ചുലക്ഷം രൂപവരെയാണ് വിലക്കിഴിവ്. പ്രീമിയം ബ്രാന്റിന് 36.12 ലക്ഷം രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 28. 99 ലക്ഷം രൂപ. 2014 ഓട്ടോ എക്‌സ്‌പോയിലാണ് എ3 സെഡാനെ ഔഡി അവതരിപ്പിച്ചത്. 35 ടിഎഫ്എസ്‌ഐ പ്രീമിയം പ്ലസ്, 35 ടിഎഫ്എസ്‌ഐ ടെക്‌നോളജി, 35 ടിഡിഐ പ്രീമിയം എന്നിങ്ങനെയാണ് വിവിധ മോഡലുകള്‍.