ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല..? താരത്തിന്റെ മറുപടി

ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല..? താരത്തിന്റെ മറുപടി ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് നിധീഷ് ഭരദ്വാജ്. ഒറ്റ സിനിമയിലൂടെ യുവതികളുടെ ഹരമായി മാറിയിരുന്നു ഗന്ധര്‍വ്വന്‍. ജീവിതത്തില്‍ താനിന്നും അറിയപ്പെടുന്നത് ഗന്ധര്‍വ്വനായാണെന്ന് താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തില്‍ നടന്ന നല്ല കാര്യം കൂടിയായിരുന്നു ഈ സിനിമ. മഹാഭാരത്തിലെ കൃഷ്ണനിലൂടെയും ഗന്ധര്‍വ്വനിലൂടെയുമാണ് ആളുകള്‍ തന്നെ ഓര്‍ത്തിരിക്കുന്നത്. അവതരിപ്പിച്ച കഥാപാത്രവും അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഞാന്‍ ഗന്ധര്‍വ്വന് ശേഷമായിരുന്നു പത്മരാജന്റെ വിയോഗം. വന്‍പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം ഈ സിനിമയുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അത്ര നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചിരുന്നത്. മോഹന്‍ലാലിനേയും തന്നേയും ഉള്‍പ്പെടുത്തി…

കെജിഎഫ് സംവിധായകനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇനി ജൂനിയര്‍ എന്‍ടിആര്‍..?

കെജിഎഫ് സംവിധായകനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇനി ജൂനിയര്‍ എന്‍ടിആര്‍..? സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ് എന്ന ചിത്രം കൊണ്ട് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച താരമാണ്. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തിരുന്നു. നിലവില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.അതേസമയം കെജിഎഫ് സംവിധായകന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീലിന്റെ പുതിയ സിനിമയില്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അടുത്തിടെ സിനിമയുടെ ത്രെഡ് പറയാനായി നടനെ സംവിധായകന്‍ സമീപിച്ചിരുന്നുവെന്നും കഥ കേട്ട് സൂപ്പര്‍താരത്തിന് ഇഷ്ടപ്പെട്ടതായും അറിയുന്നു. മൈത്രി മൂവി മേക്കേഴ്സ് എന്ന പ്രൊഡക്ഷന്‍ ബാനര്‍ തങ്ങളുടെ അടുത്ത ചിത്രം ഈ ടീമിനൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചു…

‘എന്റെ അത്ര ഗ്ലാമറില്ല അവന്‍’..മകന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് താരം

‘എന്റെ അത്ര ഗ്ലാമറില്ല അവന്‍’..മകന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് താരം പ്രേക്ഷകരുടെ ഇഷ്ട നടനും സംവിധായകനുമാണ് ലാല്‍. തമാശകള്‍ നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ താരം കൂടിയാണ് ലാല്‍. സിനിമയില്‍ മാത്രമല്ല താരം സോഷ്യല്‍ മീഡിയകളിലും സജീവസാന്നിധ്യമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെച്ച ചില ചോദ്യോത്തരങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആരാധകര്‍ക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. തൊട്ടുപിന്നാലെ ചറപറ ചോദ്യങ്ങളുമായി ആരാധകര്‍ വന്നു നിറഞ്ഞു. അതിനെല്ലാം ലാല്‍ നല്‍കിയതാകട്ടെ രസകരമായ മറുപടികളും. മകന്‍ ജീന്‍പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലാലിന്റെ മറുപടി ഇങ്ങനെ: അവന്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല…അവന്‍ എന്റെ അത്ര പ്രായം ഇല്ല….അവന്‍ എന്നെപ്പോലെ ജീന്‍ എന്ന് പേരുള്ള മിടുക്കനായ മകന്‍ ഇല്ല. മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുല്‍ഖറിനെക്കാള്‍…

ദിലീപിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക്; ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ച് മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക്; ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ച് മീനാക്ഷി ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. പൂജ ചടങ്ങില്‍ താരമായത് മീനാക്ഷിയാണ്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് പൂജ നടന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍.ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നാളുകള്‍ക്ക് ശേഷമാണ് ക്യമാറയ്ക്ക് മുന്നില്‍ എത്തുന്നത്. പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. അടുത്തിടെ നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മീനാക്ഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു.

നാല്‍പ്പതിലും സൗന്ദര്യവതിയായി പൂജ; ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍

നാല്‍പ്പതിലും സൗന്ദര്യവതിയായി പൂജ; ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍ തൊണ്ണൂറുകളില്‍ തിളങ്ങിയ താരമാണ് പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പൂജ. 2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. വീക്കെന്‍ഡ് വൈബ്സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ നിരയാണ്. 42 വയസ്സില്‍ എത്തിനില്‍ക്കുന്ന താരം ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോള്‍ നടി. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്,…

ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ധോണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാണ്, എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമെ തീരുമാനം ഉണ്ടാകൂ, ധോണി എന്റെ സുഹൃത്താണ്, ലോക പ്രശസ്തനായ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാസ്വാന്‍ ഐ.എ.എന്‍.എസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ധോണിയെ ബിജെപിയിലേക്ക് എത്തിക്കാന്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് നേരത്തെയും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ധോണിയെ സന്ദര്‍ശിച്ചിരുന്നു. അന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായിരുന്നു ധോണിയെ…

ഗൗണില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി സാനിയ; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ഗൗണില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി സാനിയ; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് സാനിയ. മാത്രമല്ല പിന്നീട് ക്വീന്‍ എന്ന മലയാള സിനിമയിലൂടെയും സാനിയ യുവാക്കളുടെ ഹരമായി മാറി. പിന്നീട് ലൂസിഫറിലൂടെയായിരുന്നു സാനിയുടെ വരവ്. അത് മികച്ച മാറ്റമാണ് താരത്തിന്റെ കരിയറില്‍ ഉണ്ടായത്. എന്നാല്‍ നടിയ്ക്ക് വെച്ചടി കയറ്റമായിരുന്നു പിന്നീട് അങ്ങോട്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫിറ്റ്‌നസ് ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ അതിന് പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. തൂവെള്ള ഗൗണില്‍ സുന്ദരിയായ സാനിയയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അതിമനോഹരമായ ഫോട്ടോകള്‍ക്ക് പിന്നില്‍ റിച്ചാര്‍ഡ് ആന്റണി എന്ന മോഡല്‍ ഫോട്ടോഗ്രാഫറാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകള്‍ പ്രേക്ഷകര്‍ എറ്റെടുത്തു കഴിഞ്ഞു. ലൈക്കുകളും കമന്റുകളും…

ദുല്‍ഖറിന്റെ വലിയ ആരാധകനെന്ന് വിജയ്; സഹോദരനാക്കി കുഞ്ഞിക്ക

ദുല്‍ഖറിന്റെ വലിയ ആരാധകനെന്ന് വിജയ്; സഹോദരനാക്കി കുഞ്ഞിക്ക വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. സിനിമയില്‍ നിന്നും മലയാളം ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ദുല്‍ഖറായിരുന്നു ട്രെയിലര്‍ പുറത്ത് വിട്ടത്. എന്റെ സഹോദരന്‍ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു എന്നും പറഞ്ഞാണ് ദുല്‍ഖര്‍ എത്തിയത്. ഇതിന് വിജയ് ദേവരകൊണ്ട പറഞ്ഞ മറുപടിയാണ് രസകരം. കുഞ്ഞിക്കാ ഐ ലവ് യൂ.. നിങ്ങളാണ് ബെസ്റ്റ് എന്നുമാണ് വിജയ് പറയുന്നത്. ദുല്‍ഖറിന്റെ മലയാളം സിനിമകളില്‍ ഭൂരിഭാഗവും ഞാന്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. പിന്നീട് മഹാനടിയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്- വിജയ് ദേവരക്കൊണ്ട പറഞ്ഞു. ഇരുവരും ഒന്നിക്കുന്ന വമ്പന്‍ ചിത്രം വരാനുണ്ടെന്നാണ് സൂചന. നേരത്തെ അത്തരമൊരു സൂചന വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായില്ല.…

കാപ്പാനിലേക്ക് മോഹന്‍ലാലിന് മുമ്പേ ആദ്യം തീരുമാനിച്ചത് ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെ ആയിരുന്നു;എന്നാല്‍…സംവിധായകന്‍ പറയുന്നു

കാപ്പാനിലേക്ക് മോഹന്‍ലാലിന് മുമ്പേ ആദ്യം തീരുമാനിച്ചത് ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെ ആയിരുന്നു;എന്നാല്‍…സംവിധായകന്‍ പറയുന്നു കെ.വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്‍ സിനിമ പ്രദര്‍ശനത്തിനെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിച്ച കാപ്പാന് ആരാധകരുടെ ആവേശമാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. അയന്‍, മാട്രാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം കെവി ആനന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. കാപ്പാനില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്യാനായി ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കെവി ആനന്ദ്. അമിതാഭ് ബച്ചനെയായിരുന്നു ഞങ്ങള്‍ ഈ റോളിനായി ആദ്യം സമീപിച്ചത്. എന്നാല്‍ ഡേറ്റ് പ്രശ്നമായതിനാല്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ആ വേഷം അദ്ദേഹം മനോഹരമായി ചെയ്തിട്ടുണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പോസിറ്റീവും നെഗറ്റീവുമായി വശങ്ങള്‍ ഉണ്ടായിരിക്കും. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തുറന്ന്പറഞ്ഞത്.കാപ്പാനു വേണ്ടി…

റോബര്‍ട്ടുമായുള്ള ബന്ധത്തെ കുറിച്ച് വനിത പറയുന്നു

റോബര്‍ട്ടുമായുള്ള ബന്ധത്തെ കുറിച്ച് വനിത പറയുന്നു നടി വനിത വിജയകുമാര്‍ തമിഴ് ബിഗ്‌ബോസ് ഹൗസില്‍ വന്നത് മുതല്‍ വലിയ ചര്‍ച്ചാവിഷമാണ് നടക്കുന്നത്. നടിയുടെ സ്വഭാവം കാരണം ഏറ്റവും വെറുക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായി വനിത മാറി. താരത്തിന്റെ പെരുമാറ്റവും അസഭ്യം നിറഞ്ഞ വാക്കുകളുമാണ് വനിതയില്‍ ഇത്തരത്തില്‍ വെറുപ്പുളവാക്കുന്നത്. തന്റെ മുന്‍ഭര്‍ത്താവുമായും മാതാപിതാക്കളുമായുമൊക്കെ വനിത പ്രശ്‌നത്തിലായിരുന്നു. ബിഗ് ബോസ് ഷോയ്ക്കിടെ പോലും നടിവവിവിധ വിവാദങ്ങളുടെ ഭാഗമായിരുന്നു. മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ നടി വനിത വിജയകുമാറിനെ തെലുങ്കാനാ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടിരുന്നു. ഇപ്പോള്‍ വനിതയുടെ ഒരു വീഡിയോ വൈറലാകുന്നു. അഭിമുഖത്തില്‍ ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ടുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം മറുപടി പറയുന്നതാണ് വീഡിയോയില്‍. ഇരുവരും ഇതുവരെ വിവാഹിതരല്ലെന്നും ബന്ധത്തിലാണെന്നും സിനിമ റിലീസ് ചെയ്ത…