ബസിലെ മര്‍ദനം; സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ബസിലെ മര്‍ദനം; സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. കല്ലട ട്രാവല്‍സിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. മര്‍ദനം ഏറ്റവര്‍ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും ഗൂഢാലോചന അന്വേഷിക്കും, ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കും, അഭിഭാഷകന്റെ സത്യവാങ്മൂലം അന്വേഷിക്കാതിരുന്നാൽ കോടതിയിലുള്ള വിശ്വാസമില്ലാതാകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര, ഒരു കോർപറേറ്റ് സ്ഥാപനമാണ് ഗൂഢാലോചന നടത്തിയതെന്ന് അഭിഭാഷകനായ ഉത്സവ് സിങ് ബയൻസ് ആരോപിച്ചു.

കളമശ്ശേരിയില്‍ റീ പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

കളമശ്ശേരിയില്‍ റീ പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം കളമശ്ശേരിയില്‍ റീ പോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. വോട്ട് ചെയ്തതിനെക്കാള്‍ അധികം വോട്ടുകള്‍ രേഖപ്പെടുത്തിയതാണ് റീ പോളിംഗ് നടത്താന്‍ കാരണം. പോളിംഗ് തീയതി പിന്നീട് തീരുമാനിക്കും. പോല്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ മെഷിനില്‍ രേഖപ്പെടുത്തി. ഈ വോട്ടിംഗ് മെഷിന്‍ പ്രത്യേകം സൂക്ഷിക്കാനും തീരുമാനിച്ചു.

അപ്രതീക്ഷിതമായി പിതാവിന്റെ കാറിടിച്ചു:മൂന്നു വയസുകാരൻ മകന്റെ നില അതീവ ഗുരുതരം

അപ്രതീക്ഷിതമായി പിതാവിന്റെ കാറിടിച്ചു:മൂന്നു വയസുകാരൻ മകന്റെ നില അതീവ ഗുരുതരം ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കുന്നത് ചിലപ്പോൾ നമുക്ക് വിലപ്പെട്ടതായിരിക്കും. അത്തരത്തിൽ ഹൃദയ ഭേദകമായ ഒരു സംഭവമാണ് ഡൽഹിയിലെ ഭാരത് നഗറിൽ വെച്ച് ഉണ്ടായത്. സംഭവം നടന്നത് ഇങ്ങനെ: സ്കൂളിൽ നിന്നും പിതാവ് വൈകിട്ട് മകനെ വിളിച്ചു കൊണ്ടുവന്നു വീടിന് മുന്നിൽ ഇറക്കി വിടുക ആയിരുന്നു. ആ സമയം ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പിതാവ്, മകൻ റോഡ് മുറിച്ചു കടന്ന് പോയെന്ന് കരുതി കാർ എടുത്തു. നിർഭാഗ്യവശാൽ റോഡ് കടക്കാൻ ശ്രമിച്ച കുട്ടി കാറിന്റെ അടിയിൽ പെടുകയും ഇരുപത് മീറ്റർ റോഡിൽ വലിച്ചു കൊണ്ട് പോകുകയും ചെയ്തു. കാറിന്റെ അടിയിൽ പെട്ട് ജീവന് വേണ്ടി പോരാടുന്ന കുട്ടിയെ പിന്നീട് ഒരു യാത്രക്കരൻ കാണുകയും അലറി വിളിച്ചു കാർ നിർത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മാനനഷ്ട്ട കേസ് നല്‍കാനോരുങ്ങി പി എസ് ശ്രീധരന്‍ പിള്ള

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മാനനഷ്ട്ട കേസ് നല്‍കാനോരുങ്ങി പി എസ് ശ്രീധരന്‍ പിള്ള തി​രു​വ​ന​ന്ത​പു​രം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ പി എസ് ശ്രീധരന്‍ പിള്ള. ടിക്കാറാം മീണ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ഇതിനെതിരെ ക്രിമിനലായും സിവിലായും കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ വാദം തെറ്റാണ്. ഒരിക്കല്‍ മാത്രമാണ് താന്‍ അദ്ധേഹത്തെ ഫോണില്‍ വിളിച്ചതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അജണ്ട നിശ്ചയിച്ചത് ബി ജെപി യാണ്. ശബരിമല വിഷയത്തില്‍ താന്‍ പറഞ്ഞതാണ് ശരി. ആറ്റിങ്ങലില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും ശ്രീധരന്‍ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വേഷ പകർച്ചയിൽ വേറിട്ട് ദീപിക: ഛപാകിന്റെ ഷൂട്ടിംഗ് പൂർത്തിയായി

Deepika new movie Chapak

വേഷ പകർച്ചയിൽ വേറിട്ട് ദീപിക: ഛപാകിന്റെ ഷൂട്ടിംഗ് പൂർത്തിയായി അഭിനയത്തിൽ വ്യത്യസ്തത പുലർത്തൻ ഇഷ്ടപെടുന്ന താരമാണ് ദീപിക. അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കു കഥാപാത്രങ്ങൾ ഒക്കെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയും ചെയ്യുന്നു. അഭിനയം കൊണ്ട് മാത്രമല്ല വേഷ പകർച്ച കൊണ്ടും ഒരു സിനിമയെ പ്രശസ്തിയിൽ എത്തിക്കാമെന്നു തെളിയിച്ച ഒരു താരം കൂടിയാണ് ദീപിക. സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരുന്ന ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന chhapaakinte ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു ആരാധകർ. മാത്രമല്ല വിമർശകരും പുതിയ വേഷ പകർച്ചയെ പ്രശംസിക്കാൻ മറന്നില്ല. മേഘന ഗുൽസർ ഡയറക്റ്റ് ചെയുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽ ഇരയായ മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ ജീവിത സാഹചര്യങ്ങൾ പറയുന്ന ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയേറ്ററിൽ എത്തും. ‘തന്റെ ജീവിത്തിൽ…

ചീഫ്ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണം; കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സുപ്രീംകോടതി

ചീഫ്ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണം; കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സുപ്രീംകോടതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി വഴിത്തിരിവിലേക്ക്. കേസില്‍ വന്‍ ഗൂഡാലോചന നടന്നതായാണ് സുപ്രീംകോടതി വിലയിരുത്തുന്നത്. കേസില്‍ വിശദമായ അന്വേഷണത്തിന് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും കോടതി ചേമ്പറിലേക്ക് വിളിപ്പിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതിയുടെ പരാതി വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷകന്‍ ഉത്സവ് സിങ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ലഭിച്ചുവെന്ന് അഭിഭാഷകന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ മൂന്നംഗ ബെഞ്ച്‌ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍

യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറയൂരിൽ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ആറയൂര്‍ ആർ.കെ.വി ഭവനില്‍ ബിനുവിന്‍റെ മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ബിനുവിനെ കാണാനില്ലെന്ന് കാണിച്ചു മൂന്നു ദിവസം മുന്‍പ് ബന്ധുക്കള്‍ പാറശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിനുവിന്റെ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ബിനുവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടില്‍ മദ്യപിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതായി അയല്‍വാസികള്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാരും പോലീസും ഈ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ വീട്ടിനുളില്‍ മദ്യക്കുപ്പികള്‍ പൊട്ടി കിടക്കുന്നതും പിടിവലി നടന്നതിന്‍റെയും ലക്ഷണങ്ങള്‍ കണ്ടെത്തി. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ വീടും പരിസരവും സമീപത്തെ പറമ്പിലും നടത്തിയ അന്വേഷണത്തിലാണ് ബിനുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി മറവു ചെയ്ത് നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കമുള്ള…

കാസര്‍ഗോഡ്‌ സംഘര്‍ഷം; ബൂത്ത് ഏജന്റിന് കുത്തേറ്റു

കാസര്‍ഗോഡ്‌ സംഘര്‍ഷം; ബൂത്ത് ഏജന്റിന് കുത്തേറ്റു കാസർഗോഡ്: കാസര്‍ഗോഡ്‌ യു ഡിഎഫ് – എല്‍ ഡി എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ യു ഡി എഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസർഗോഡ് തെക്കിൽ യുഡിഎഫ് ബൂത്ത്‌ എജന്റ്റ് ജലീലിനാണ് കുത്തേറ്റത്. മൂന്നു പേർക്ക് പരിക്കേറ്റു.

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി

വോട്ടിങ്ങിനിടെ മരിച്ചവരുടെ എണ്ണം പത്തായി ഇന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി മരിച്ചവരുടെ എണ്ണം പത്തായി. വോട്ട് ചെയ്യാനെത്തി വരിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. വടകര ചോക്ലിയില്‍ കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65), വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ്(84), ആലപ്പുഴ മാവേലിക്കര കണ്ടിയൂർ യുപി സ്കൂളിൽ മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ(74) , കാസർകോട് പുല്ലൂരിൽ സ്വദേശി കെ.ആർ. ബാബു, തലശ്ശേരിയിൽ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ(52). തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ, കൊല്ലം കിളികൊല്ലൂരിൽ ഇരവിപുരം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (പുരുഷൻ-63), വയനാട് അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64), കാലടിയിൽ പാറപ്പുറം കുമാരനാശാൻ സ്മാരക എൽപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂർ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87). പത്തനംതിട്ട റാന്നി പേഴുംപാറ…