കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്

കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്ജുഹൈദിന്റെ കഥയിങ്ങനെ… കല്‍പ്പറ്റ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ജീവിതം കെട്ടിപ്പടുക്കാനിറങ്ങി തിരിച്ച് ജീവിതം തന്നെ വഴിമുട്ടിയവരുടെ കഥകൾ നാം നിരവധി കേട്ടിട്ടുണ്ട്.എന്നാൽ ഇവിടെ സംഗതി അല്പ്പം സീരിയസ്സാണ്.ഓൺലൈൻ കാമുകിയെത്തേടി അവളുടെ നാട്ടിലെത്തിയ യുവാവ് ഒടുവിൽ മടങ്ങുന്നത് രണ്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം! ബംഗ്ലാദേശ് സ്വദേശിയായ ജുഹൈദുൽ ഖാൻ എന്ന 25 കാരനാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ തേടിയെത്തി കേരളത്തിൽ എത്തിയത്. പാസ്പോർട്ടും വിസയും സഹിതം മതിയായ രേഖകൾ ഒന്നുമില്ലാതെയാണ് ജുഹൈദ് അതിർത്തി കടന്നെത്തിയത്.ആകെയുണ്ടായിരുന്നത് കാമുകിയുടെ ഫോൺ നമ്പർ മാത്രം. അതുപയോഗിച്ച് യുവതിയെ കണ്ടെത്തിയ ജുഹൈദിനു കാണാൻ കഴിഞ്ഞതാകട്ടെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ.കാവ്യാ മാധവന്‍റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടാണ്‌ കക്ഷി വണ്ടികയറിയത്‌. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ യുവാവ് പക്ഷേ തിരിച്ചു പോകാനുള്ള രേഖകൾ…

വെള്ളപ്പൊക്കവും മുതലാക്കി കമിതാക്കള്‍

വെള്ളപ്പൊക്കവും മുതലാക്കി കമിതാക്കള്‍ ; ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട്ടിൽ മോഷണം കോഴഞ്ചേരി : മഴക്കെടുതിക്കു പിന്നാലെ മാത്യുവിന്റെ കുടുംബത്തെ വീണ്ടും ആശങ്കയിലാക്കി മോഷണ വാർത്ത. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിൽ നിന്നും മാറി ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മാത്യുവിന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണം കവർന്നു. കവാർച്ചാ കേസിൽ ആറന്മുള കോട്ടയ്ക്കകം ആഞ്ഞിലിമൂട്ടിൽ റിജു വർഗീസ്(37), കോടുകുളഞ്ഞി കാരോട്ട് മംഗലത്ത് കിഴക്കേക്കര വീട്ടിൽ ബിജിത(33) എന്നിവരെ ആറന്മുള പൊലീസ് പിടികൂടി.ആറാട്ടുപുഴ കാവുംമുക്കത്താണ് മാത്യുവിന്റെ വീട്. വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബം വീട്ടിൽ തന്നെയുള്ള സുരക്ഷിത സ്ഥലത്ത് ആഭരണം സൂക്ഷിക്കുകയായിരുന്നു. വെള്ളം ഇറങ്ങിയതിനുശേഷം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത് അറിയുന്നത്.വീടിന്റെ ജനലഴികൾ അറുത്തുമാറ്റിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മോഷണ വിവരം അറിയുന്നത്. ഉടനെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാത്വുവിന്റെ മുകളിലത്തെ നിലയിൽ…

ഹണിട്രാപ്പ് സംഘത്തിൽ ദമ്പതികളും…കൂടുതൽ വിവരങ്ങൾ പുറത്ത്

ഹണിട്രാപ്പ് സംഘത്തിൽ ദമ്പതികളും…കൂടുതൽ വിവരങ്ങൾ പുറത്ത് കൊടുങ്ങല്ലൂര്‍: ഹണി ട്രാപ്പുകേസിൽ കൂടുതൽ കണ്ണിയിൽ വെളിപ്പെടുന്നു.കണ്ണൂര്‍ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ദമ്പതിമാർ അറസ്റ്റിൽ.കണ്ണൂർ സ്വദേശിയായ എൻജിനീയറിൽ നിന്നും മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചപരാതിയിലാണ് അറസ്റ്റ്. കൊടുങ്ങല്ലൂർ സ്വദേശിനി നസീമയും ഭർത്താവ് അക്ബർ ഷായുമാണ് ഗൂഡല്ലൂരിൽ നിന്നും പിടിയിലായത്.തന്റെ സുഹൃത്തായ ഷെമീനയുടെ ഫോട്ടോ കാണിച്ചു പ്രേരിപ്പിച്ച് എഞ്ചിനീയറെ കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിൽ എത്തിച്ച ശേഷം അക്ബറടങ്ങുന്ന ഒരുസംഘം സദാചാര പോലീസ് ചമഞ്ഞ് ഇവരെ വളഞ്ഞു. തുടർന്ന് ആരെയും അറിയിക്കാതെ വിട്ടയക്കാമെന്നും പാരിതോഷികമായി മൂന്നു ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടു.എന്നാൽ അവിടെനിന്നും രക്ഷപ്പെട്ട ശേഷം സംശയം തോന്നിയ യുവാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.വാട്സ്ആപ് വഴിയായിരുന്നു നസീമ യുവാവിനെ പരിചയപെട്ടത്. വാട്സ്ആപിൽ ഷെമീനയുടെ ചിത്രം കണ്ട് അന്വേഷിച്ച യുവാവിനോട് പതിനായിരം രൂപ നൽകിയാൽ പരിചയപ്പെടുത്താം എന്നു പറഞ്ഞാണ് ഫ്ളാറ്റിൽ…

സഹോദരിയെ മണ്ണൊണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം

സഹോദരിയെ മണ്ണൊണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സഹോദരനെ അറസ്റ്റ് ചെയ്തു സഹോദരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ .വക്കീൽ ഗുമസ്തയായ സഹോദരിയെ കൊല്ലാൻ ശ്രമിച്ചതിന് കുമ്മിൾ കണ്ണംകോട് വി. കെ പച്ച ശ്യാമള സദനത്തിൽ മിഥുനെയാണ്‌ (31)അറസ്റ്റ് ചെയ്തത്. മിഥുന്റെ സഹോദരി അച്ചു. എ. നായരാണ് (26) അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.വിവാഹിതയും ആറ് വയസുള്ള കുട്ടിയുടെ അമ്മയുമായ അച്ചു ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്. ശനിയാഴ‌്ച രാത്രി ഏഴോടെ വീട്ടിലേക്ക് എത്തിയ സഹോദരൻ മിഥുൻ അച്ചുവിനെതിരെ അപവാദം പറഞ്ഞ് പ്രകോപിതനായി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അച്ചു അഞ്ച് മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. മിഥുൻ പ്ലംബിംഗ് ജോലിക്കാരനാണ്.കടയ്ക്കൽ പോലീസ് രാത്രി തന്നെ മിഥുനെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

ഷിഗെല്ല മുൻകരുതലുകൾ എന്തെല്ലാം…?

ഷിഗെല്ല മുൻകരുതലുകൾ എന്തെല്ലാം…? പെയ്തൊഴിയാത്ത മഴയോടൊപ്പം പകർച്ച വ്യാധികളുടെയും വരവായി. നിപ്പയ്ക്കു പിന്നാലെ ഷിഗെല്ലയും പിടിമുറുക്കുമ്പോൾ വേണ്ടകരുതൽ എടുത്താൽ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ് ഷിഗെല്ല എന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. അതെസമയം കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച കുട്ടിക്ക് ഷിഗല്ല അല്ലെന്ന് സ്ഥിരീകരിച്ചു. എന്തൊക്കെയാണ് സൂക്ഷിക്കേണ്ടത്..? മലിനജലത്തിന്റെ ഉപയോഗം തന്നെയാണ് ഷിഗെല്ല വയറിളക്കത്തിന്റെയും കാരണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തെക്കാൾ മാരകമാണ്. 1.ഭക്ഷണത്തിന് മുമ്പ് നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. 2.തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. 3.ഭക്ഷണം തയാറാക്കുമ്പോൾ കൈകൾ വൃത്തിശുള്ളതാണെന്ന് ഉറപ്പാക്കുക. 5.ശുചിമുറിയുടെ ഉപയോഗത്തിനു ശേഷം കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ചു വൃത്തിയാക്കുക. 6.പുറത്തു നിന്നുള്ള ആഹാരം പരമാവധി ഒഴിവാക്കുക. 7.കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക. 8.തുറന്നു വച്ചതും പഴകിയതുമായ ആഹാര പദാർത്ഥങ്ങൾ നിർബന്ധമായും ഒഴിവാക്കുക.

അന്താരാഷ്ട്ര ഫുട്ബോൾ താരം മെസ്യൂട് ഓസിൽ ജർമനിക്കായി ഇനി ബൂട്ടണിയില്ല

അന്താരാഷ്ട്ര ഫുട്ബോൾ താരം മെസ്യൂട് ഓസിൽ ജർമനിക്കായി ഇനി ബൂട്ടണിയില്ല മെസ്യൂട് ഓസിൽ വിരമിച്ചു.ജർമൻ അന്താരാഷ്ട്ര ഫുട്ബോൾ താരം മെസ്യൂട് ഓസിൽ ജർമനിക്കായി ഇനി ബൂട്ട് അണിയിലെന്നു അറിയിച്ചു. 2010 വേൾഡ് കപ്പ്‌ മുതൽ ജർമൻ ടീമിന്റെ നട്ടെല്ലായിരുന്നു ഓസിൽ.തനിക്കെതിരായി വന്ന വംശീയ അധിക്ഷേപങ്ങളാണ് ഓസിലിന്റെ വിരമിക്കലിനു കാരണം. വേൾഡ് കപ്പിന് തൊട്ടു മുൻപായി ഓസിലും ടീം അംഗം മിഖതാരിയാനും തുർക്കിഷ് പ്രെസിടെന്റിന്റെ കൂടെ ഫോട്ടോ എടുത്തത് വിവാദമായായിരുന്നു. വേൾഡ് കപ്പിലാകട്ടെ ഓസിലിനു ഫോം കണ്ടെത്താൻ ആയതുമില്ല. ജർമൻ ടീമിന്റെ പരാജയത്തിന് ഉത്തരവാദി ഓസീലാണ് എന്ന രീതിയിലുള്ള പെരുമാറ്റമാണ് ജർമൻ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്. ഇതേ തുടർന്നാണ് ഓസിലിന്റെ വിരമിക്കൽ. തുടക്കം മുതൽ തന്നെ ഓസിലിനു നേരിടേണ്ടി വന്ന വംശീയ വെറി ചെറുതായിരുന്നില്ല. ഫുട്ബോളിൽ ഇതാദ്യമായല്ല വംശീയതയുടെ വികൃത മുഖങ്ങൾ പുറത്തു വരുന്നത്. ബല്ലോട്ടെല്ലി, ബെൻസേമ തുടങ്ങിയ…

മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത രൂക്ഷം;സർക്കാരിനെതിരെ തിരിഞ്ഞ് ചലച്ചിത്ര അക്കാദമി

മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത രൂക്ഷം;സർക്കാരിനെതിരെ തിരിഞ്ഞ് ചലച്ചിത്ര അക്കാദമി സംസ്ഥാന ചലച്ചിത്ര വിതരണത്തിൻ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ചലച്ചിത്ര അക്കാദമി. അക്കാദമിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ചലച്ചിത്ര വകുപ്പ് മന്ത്രി എ.കെ.ബാലനെതിരെയും അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ സർക്കാരും വെട്ടിലായിരിക്കുകയാണ്.മോഹൻലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമക്കുള്ളിലും പുറത്തുമായി 107ഓളം പേർ ഒപ്പിട്ട നിവേദനമാണ് സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. അക്കാദമി വൈസ്ചേർപേഴ്സൺ ബീന പോൾ,ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ .ജോസഫ്, സജിത മഠത്തിൽ, സി.എസ്.വെങ്കിടേശ്വരൻ എന്നിവർ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ട്.കൗൺസിലിലെ മറ്റംഗങ്ങളായ റസൂൽ പൂക്കുട്ടി,മഞ്ജു വാര്യർ, നീലൻ എന്നിവർ ഇവരോട് വിയോജിപ്പ് രേഖപ്പെടുത്തി. പുരസ്കാര ജേതാക്കളാണ് വിശിഷ്ടാധിതികളെന്നും മുഖ്യാധിഥിയെ കൊണ്ടുവരേണ്ടതില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.എന്നാൽ മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനോട് കമൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തെ വള്ളം മറിഞ്ഞു കാണാതായി

വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു ; രണ്ടുപേരെ കാണാതായി കോട്ടയം : കോട്ടയം ജില്ലയിലെ മഴക്കെടുതി റിപ്പോർട്ട് ചെയ്യാനായി പോയ മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു. മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളമാണ് വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറിലേക്കുള്ള എഴുമാംകായലിൽ മറിഞ്ഞത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. ചാനല്‍ സംഘത്തിന്റെ കാർ ഡ്രൈവർ ബിബിന്‍ പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി ഫയർഫോർസും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

നിപ്പയുടെ പിന്നാലെ ഷിഗല്ല..ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

നിപ്പയുടെ പിന്നാലെ ഷിഗല്ല..ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു നിപ്പ ഭീതി വിട്ടൊഴിയും മുൻപേ പുതിയ രോഗത്തിന്റെ പിടിയിൽ കേരളം.ഷിഗല്ല ബാക്ടീരയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ ബാക്ടീരിയ ബാധിച്ചു രണ്ടു വയസ്സുകാരൻ മരിച്ചു.അടിവാരം തെക്കേതിൽ ഹർഷാദിന്റെ മകൻ സിയാൻ ആണ് മരിച്ചത്. ഇന്നലെയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇരട്ടക്കുട്ടികളായ ഇവരിൽ സഹോദരൻ ഫയാന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.കുട്ടിയെ ഇന്നു വാർഡിലേക്ക് മാറ്റും.നേരുത്തെ മലപ്പുറം ജില്ലയിൽ ഷിഗല്ല ബാധിച്ചു രണ്ടു മരണം റിപ്പോർട്ട് ചെയ്തിരുന്നു.സാധാരണ ബാക്ടീരിയെക്കാൾ അപകടകാരിയാണ് ഷിഗല്ല.

പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ

പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ്… രാത്രി മോഷണം ; പ്രതി പിടിയിൽ കോഴിക്കോട്: പകൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് എന്ന പേരിൽ എത്തി രാത്രി കവർച്ച നടത്തിയ കേസിൽ ഒരാൾ പിടിയിൽ.അത്താണിക്കലിലെ എംസ്പോട്ട് എന്ന മൊബൈൽ കടയിലാണ് മോഷണം നടന്നത്. കടയുടെ മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ കേസിൽ കല്ലേരി കുറ്റിപ്പറമ്പത്ത് നവാസ് എന്ന അബ്ബാസ് (35) ആണ് പിടിയിലായത്.കഴിഞ്ഞ മാസം ആറാം തീയതിയാണ് സംഭവം.കടയിൽ വിൽപ്പനയ്ക്ക് വച്ച 16 മൊബൈൽ ഫോണുകളും 10 വാച്ചുകളും മൊബൈൽ ഫോൺ ആക്സസറീസുമാണ് മോഷണം പോയത്. പകൽ സ്ഥിതി ഗതികൾ മനസിലാക്കി രാത്രിയിൽ മോഷണം നടത്തുകയായിരുന്നു.തൊണ്ടിമുതലുകളായ എട്ട് മൊബൈൽ ഫോണുകളും രണ്ട് ടാബുകളും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഏലത്തൂർ എസ് ഐ ധനഞ്ജയദാസും അസിസ്റ്റന്റ് പോലീസ്…