കണ്ടെയ്നർ ലോറി മറിഞ്ഞു

കണ്ടെയ്നർ ലോറി മറിഞ്ഞു ആലുവ എറണാകുളം ദേശീയപാതയില്‍ പുളിഞ്ചുവട് കണ്ടെയ്നർ ലോറി മറിഞ്ഞു . ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു . എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് സിഗ്നൽ പോസ്റ്റിലിടിച്ച് മറിഞ്ഞത് . ദേശീയ പാതയിൽ എറണാകുളം ഭാഗത്തേക്ക് ഏറെ നേരം ഒഗതാഗതം തടസ്സപ്പെട്ടു.

കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു മഹാ ദുരന്തമുണ്ടായ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഇനി 28 പേരെ കൊട്ടി കണ്ടെതാനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും 59 പേര്‍ മണ്ണിനടിയിലായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി. അതേസമയം വയനാട് പുത്തുമലയില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. എറണാകുളത്ത് നിന്നും എത്തിച്ച സ്നിപ്പര്‍ നായകളുടെ സഹായത്തോടെയാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്. ഇവിടെ ഇനി ഏഴു പേരെ കൂടി കണ്ടെത്താനുണ്ട്.

കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Lucknow Murder Case

കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കനത്ത കാറ്റിൽ മരം മറിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ മുകളിലേക്ക് കാറ്റില്‍ മരം മറിഞ്ഞു വീഴുകയായിരുന്നു. ഈ മാസം എട്ടാം തീയതി വൈകിട്ട് മുട്ടത്തിപറമ്പ് മാർക്കറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ശാരദാഭവനിൽ ശശിധരന്റെ മകൻ ശരൺകുമാർ(22)ആണ് മരിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശരൺ ബിടെക് ബിരുദധാരിയായ ശരണ്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ് :അംബിക. സഹോദരി: ശാരിക.

രാജ്യത്തെ സൈന്യത്തിന് ഇനി ഒരു മേധാവി

രാജ്യത്തെ സൈന്യത്തിന് ഇനി ഒരു മേധാവി ഇനി മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു തലവന്‍. കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിനായാണ്‌ തലവനെ നിയമിക്കുന്നത്. സ്വാതന്ത്രിയ ദിനത്തില്‍ രാജ്യത്തോട് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നു സേനകളുടെ നവീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആയിരിക്കും പ്രതിരോധ സേന തലവന്‍ നിര്‍വഹിക്കുക. ഓരോ ഭാരതീയനും രാജ്യത്തിന്റെ സംസ്ക്കാരം ഉള്‍ക്കൊള്ളണമെന്നും രാജ്യത്തിന്‍റെ സൈനിക ശക്തിയില്‍ നാം അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. ആകെ കേസുകള്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. ഇന്ന് നാലു പേരെ കൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല…

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍ സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. ഹരിയാന ഫരീദാബാദിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം തന്‍റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയോഴിച്ചതായാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ആണെന്നാണ്‌ പോലീസ് കരുതുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം വിക്രം കപൂര്‍ കുറച്ചു ദിവസമായി അസ്വസ്ഥനായിരുന്നു എന്നാണു സഹപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷമാണ്‌ ഇദ്ദേഹത്തിന് ഐ പി എസ് ലഭിച്ചത്. അടുത്ത വര്ഷം വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് പിടികൂടി. കൃഷി സ്ഥലം താമസ സ്ഥലം ആകുന്നതിന് അപേക്ഷ നല്‍കിയ വ്യക്തിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. ഇതിനു രണ്ടു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ഗഡുവായി ഇരുപത്തിയയ്യായിരം രൂപ വാങ്ങുമ്പോഴാണ് ഇവര്‍ വിജിലന്‍സിന്‍റെ പിടിയിലായത്. കൊല്ലം സ്വദേശിനിയും ചങ്ങനാശേരി കൃഷി ഓഫിസറായ വസന്തകുമാരിയാണ് പിടിയിലായത്. കോട്ടയം വിജിലന്‍സ്‌ എസ്‌.പി. വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്‌. ഇവരുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 70,000 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി. കൃഷി ഭൂമി തരാം മാറ്റി കരഭൂമിയാക്കി കൊടുക്കുന്നതിനുവേണ്ടിയാണ് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകാതെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരന്റെ കൈവശം ഫിനോഫ്‌തലിന്‍ പൗഡറിട്ട നോട്ടുകള്‍ നല്‍കി കൃഷി ഓഫീസര്‍ക്ക് നല്‍കിയ…

BREAKING NEWS: ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം

ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം ഭാരതത്തിന്‍റെ അഭിമാനമായ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം. പരമവീര ചക്ര മഹാവീര്‍ ചക്ര കഴിഞ്ഞാല്‍ നല്‍കുന്ന ബഹുമതിയാണ് വീരചക്ര. അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര പുരസ്ക്കാരം നല്‍കാന്‍ വായുസേന നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിട്ടതിനാണ് വായുസേന അഭിനന്ദനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമനെ സ്വാതന്ത്ര്യദിനത്തിൽ വീർ ചക്രയ്ക്ക് സമ്മാനിക്കും.

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ശ്രീലത. സഹപാഠികളായിരുന്ന ഇരുവരും 1998 ജനുവരിയിലാണ് വിവാഹിതരായത്. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു

വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനിറങ്ങിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ അജിതപ്പടി സ്വദേശി അബ്ദുല്‍ റസാക്കാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച് കരയിഉല്‍ എത്തിച്ച ശേഷം അബ്ദുല്‍ റസാക്ക് അവശനായി കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ അബ്ദുല്‍ റസാക്കിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ അബ്ദുല്‍ റസാക്ക് ഈ മാസം ഒടുവില്‍ തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.