ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അനെര്‍ട്ടിന്റെ പെയിന്റിങ് മല്‍സരം

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അനെര്‍ട്ടിന്റെ പെയിന്റിങ് മല്‍സരം അനെര്‍ട്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടേബര്‍ രണ്ടിന് സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗരോര്‍ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ പെയിന്റിങ് മല്‍സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിമുതല്‍ എസ്.ആര്‍.വി മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹാളിലാണ് മല്‍സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000, 3000, 1500 രൂപവീതം കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും.  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെ സാക്ഷ്യപത്രം,  കളര്‍ എന്നിവ സഹിതം എത്തിച്ചേരണം. ഒരു സ്‌കൂളില്‍ നിന്ന് പരമാവധി രണ്ട് പേര്‍ക്ക് പങ്കെടുക്കാം. സമ്മാനദാനത്തിന്റെ സ്ഥലവും സമയവും പിന്നീട് അറിയ്ക്കുമെന്ന് അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. 

KSRTC മിന്നല്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി

മിന്നല്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങിപനമരം:തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് മിന്നല്‍ ബസ്സാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ പനമരം പാലത്തിന് സമീപം നടയിലാണ് സംഭവം. അമിത വേഗത്തില്‍ എതിരെ വന്ന കാറിന് അരിക് നല്‍കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡരികിലെ ചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ ചില യാത്രികര്‍ക്ക് നിസാര പരുക്കേറ്റു.

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി ഓണാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് സുഹൃത്തുക്കളുമായി എത്തിയ വിദ്യാർത്ഥി തിരയിൽപ്പെട്ടു മരിച്ചു. കൊടുവള്ളി കളരാന്തിരി മുജീബിന്റെ മകൻ ആദിൽ അഫ്സാൻ (15) ആണ് മരിച്ചത്. ഇന്നലെ കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്ത് തിരയിൽപ്പെട്ട് കാണാതായ ആദിൽ അഫ്സാന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തി വരികയായിരുന്നു.

പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ

പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കൾ ഇന്നും സ്മരണയിൽ ഓണം എന്നും മനസ്സിലേക്ക് ഓടിയെത്തുന്ന മധുരം മാത്രം നിറഞ്ഞ ഒരനുഭവമാണ്. അതിന്റെ മാസ്മരികത വർണ്ണിക്കാനെളുപ്പമല്ല.’അത്തം’ നാൾ മുതൽ തന്നെ സ്കൂൾ ഒഴിവ് തുടങ്ങാത്തതെന്തെന്ന് കുഞ്ഞുമനസ്സിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. മിക്കവാറും ‘മൂലം’ ആകുമ്പോഴേ സ്കൂൾ ഒഴിവ് തുടങ്ങാറുള്ളൂ…പാടത്തും പറമ്പിലുമായി പുഞ്ചിരി തൂകി നിൽക്കുന്ന തുമ്പപ്പൂക്കളും, ഓണപ്പൂക്കളും ഇന്നും സ്മരണയിൽ അതേ പുതുമയോടെ നിൽക്കുന്നു. കിഴക്കുഭാഗത്തെ പറമ്പുകളിൽ പൂക്കൾ പറിക്കാൻ കൂട്ടരുമൊത്ത് പോകുന്നതാണ് ഊഷ്മളമായ ഓർമ്മ.ചെമ്പരത്തിപ്പൂക്കൾ, തുമ്പപ്പൂക്കൾ,കോളാമ്പിപ്പൂക്കൾ,അരിപ്പൂവ്,സുന്ദരിപ്പൂവ്, ഇന്ന് എവിടെയും കണാനില്ലാത്ത കുറ്റിച്ചെടിയിലെ പച്ചതണ്ടിൽ ഉണ്ടാകുന്ന കുഞ്ഞുവൈലറ്റ് പൂക്കൾ… ഇവയെല്ലാം തേടി നടന്ന് കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ആനന്ദം അതേ അളവിൽ ഇന്നില്ലെങ്കിലും ഒരു മിന്നലായെങ്കിലും മനസ്സിൽ തെളിയാറുണ്ട്.ബാല്യത്തിലെ ഈ നിഷ്കളങ്കമായ ഓർമ്മകൾ ദൈവത്തിന്റെ സാമീപ്യമാണ്.ഇന്നും ഓർത്തെടുക്കുമ്പോൾ ആ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്. ഉച്ചകഴിഞ്ഞ് സദ്യക്ക് ശേഷം വീട്ടിലെ ബന്ധുക്കളും എല്ലാവരുംകൂടി വീടിന്റെ…

BREAKING NEWS: ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു ന്യൂദല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഇന്ന് പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു അന്ത്യം. എയിംസിലായിരുന്നു അന്ത്യം. അറുപത്തിയാറു വയസ്സായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷവര്‍ദ്ധന്‍, പീയുഷ് ഗോയല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലെത്തി അദ്ധേഹത്തെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായതിനാല്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി

മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി കിഴക്കമ്പലം- മുവാറ്റുപുഴ റൂട്ടിൽ മത്സരഓട്ടം നടത്തിയ സ്വകാര്യ  ബസുകളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി .  ഇന്നലെ വൈകിട്ട് 6 മണിയോടെ  കിഴക്കമ്പലം പ്രൈവറ്റ്  ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വന്ന ബസിനു കുറുകെ പിറകിൽ നിന്ന് വന്ന മറ്റൊരു സ്വകാര്യ ബസ് വട്ടം വെച്ച്  ഗതാഗത തടസം സൃഷ്ടിക്കുകയും പരസ്പരം പോർവിളി നടത്തുകയും ചെയ്യുകയായിരുന്നു.  ഇതിന് ശേഷം വീണ്ടും  മുവാറ്റുപുഴ റൂട്ടിൽ അപകടകരമായി  മത്സരയോട്ടം നടത്തിനിടെയാണ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരായ  ജോസഫ് ചെറിയാൻ,  സുനിൽകുമാർ, ജോർളിഷ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ഡി.എം.എ.യുടെ പൂക്കള മത്സരം സെപ്റ്റംബർ 1-ന്

ഡി.എം.എ.യുടെ പൂക്കള മത്സരം സെപ്റ്റംബർ 1-ന് ന്യൂ ഡൽഹി: പൊന്നോണത്തെ വരവേൽക്കാൻ ഡൽഹി മലയാളികളൊരുക്കുന്ന പൂക്കളങ്ങൾ സെപ്റ്റംബർ 1 ഞായറാഴ്ച്ച നിറച്ചാർത്തണിയും. രാവിലെ 9 മണി മുതൽ 12 മണി വരെ ആർ.കെ. പുരം സെക്ടർ 4-ലെ ഡി.എം.എ. സാംസ്‌കാരിക സമുച്ചയത്തിലാണ് മാനുവേൽ മലബാർ – ഡൽഹി മലയാളി അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ പ്രവാസികൾക്കായി ഇത്തവണയും പൂക്കളങ്ങളൊരുക്കുവാനുള്ള സൗകര്യമൊരുക്കുന്നത്.  ഒന്നാം സമ്മാനമായി അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ഡി.എം.എ. ഫലകവും 15,000/- രൂപയും  രണ്ടാം സമ്മാനമായി 10,000/- രൂപയും ഡി.എം. ഫലകവും  മൂന്നാം സമ്മാനമായി 7,500/- രൂപയും ഡി.എം.എ. ഫലകവും നൽകും. കൂടാതെ നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവർക്ക്‌ സമാശ്വാസ സമ്മാനമായി 2,000/- രൂപ വീതവും നൽകും. കൂടാതെ പങ്കെടുക്കുന്ന ബാക്കി ടീമുകൾക്ക് 1,000/- രൂപ വീതവും ഡി.എം.എ. നൽകും. ഇത്തവണ മത്സരത്തിനെത്തുന്നത് 24 ടീമുകളാണ്. ഡി.എം.എ. ഏരിയകളായ ഡോ. അംബേദ്‌കർനഗർ – പുഷ്പ് വിഹാർ,  ബദർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽകാജി, കാരോൾ ബാഗ് –…

ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം; ഭാര്യയും കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു

ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം; ഭാര്യയും കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ വന്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും വീടിന്റെ ഒരു ഭാഗം ഭാഗികമായും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടു മണിയോട് കൂടിയായിരുന്നു തീപിടുത്തം ഉണ്ടായത്. ശ്രീശാന്തിന്റെ വീട്ടില്‍ നിന്നും കനത്ത പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ ഫോര്സിനെ അറിയിച്ചത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ ശ്രീശാന്തിന്റെ ഭാര്യയും മക്കളും വീട്ടു ജോലിക്കാരും വീടിനുള്ളില്‍ ഉണ്ടായിരുന്നു. കനത്ത തീയിലും പുകയിലും പുറത്തിറങ്ങാനാവാതെ കുടുങ്ങിപോയ ഇവരെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് രക്ഷപെടുത്തിയത്. തൃക്കാക്കര, ഗാന്ധിനഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമാണെന്നാണ് പ്രാഥമിക നിഗമനം.

ജാമ്യാപേക്ഷ കോടതി തള്ളി: പി.ചിദംബരത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു

പി.ചിദംബരത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി.ചിദംബരത്തെ കോടതി നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. Also Read: വിവാഹത്തിന് ആനപ്പുറത്തെത്തിയ വരനും ആന ഉടമയ്ക്കുമെതിരെ കേസ് അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസം സി ബി ഐ ക്ക് പി ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം.

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ

ലഹരിക്കടത്ത് കേസില്‍ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തടവ്‌ ശിക്ഷ മലയാളിയായ ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മയക്കുമരുന്ന് കടത്തിയ കേസിലാണ് സജി മോഹന്‍ ഐ പി എസിനെ കോടതി ശിക്ഷിച്ചത്. 2009 ലാണ് സംഭവം. പന്ത്രണ്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി ഇയാളെ പ്രത്യേക സേന പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തെ ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവിയായിരുന്നു. Also Read: ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം; താരത്തെ പുറത്താക്കി ഈ കാലയളവില്‍ പിടികൂടിയ മയക്കുമരുന്ന് മറിച്ചു വിറ്റതിന് മറ്റൊരു കേസുകൂടി ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാളുടെ കൂട്ടാളിയായ പോലീസുകാരനെ കോടതി നേരത്തെ പത്തു കൊല്ലം ശിക്ഷിച്ചിരുന്നു. എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കലഞ്ഞൂര്‍…