നിര്‍മ്മാതാവില്‍ നിന്നു വധഭീഷണിയെന്ന് നടൻ ഷെയ്ൻ നി​ഗം

കൊച്ചി: നിര്‍മ്മാതാവില്‍ നിന്നു വധഭീഷണിയെന്ന് നടൻ ഷെയ്ൻ നി​ഗം താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിടുന്നുവെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം. നിര്‍മ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന്‍ പരാതി നല്കിയിരിക്കുന്നത്. . കൂടാതെ ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ഷെയ്ന്‍ നിഗം പരാതിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നല്‍കി. ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വധ ഭീഷണിയുമായി നിര്‍മ്മാതാവ് രംഗത്ത് എത്തിയതെന്നാണ് ആരോപണം. തന്റെ മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫേസ്‌ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു. പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിലാണ് നിര്‍മ്മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഷെയ്ന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ താരസംഘടനയായ അമ്മയ്ക്ക് പരാതി…

ബസിനുള്ളിൽ ബാ​ഗ് മറന്നുവെച്ചു: തിരഞ്ഞെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

മൂവാറ്റുപുഴ: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു, ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള ഓട്ടത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ബസില്‍ മറന്നുെവച്ച പണവും രേഖകളടങ്ങിയ ബാഗും അന്വേഷിച്ച് നഗരം ചുറ്റിയ മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെ ജീവനക്കാരിയായ വീട്ടമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായാണ് തങ്കമ്മ ബസില്‍ മൂവാറ്റുപുഴയിലെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബാഗ് ബസില്‍ വെച്ച് മറന്നു പോയ വിവരം ഓര്‍ക്കുന്നത്. ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞ് ഇറങ്ങി. എന്നാൽ ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നിസാരമെന്ന് കരുതരുത് ഈ രോ​ഗത്തെ

ഏറെ കരുതൽ വേണ്ട രോ​ഗമാണ് അണ്ഡാശയ കാന്‍സര്‍. നിശബ്ദകൊലയാളിയെന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് അണ്ഡാശയ കാന്‍സര്‍. രോഗം അതിന്റെ എല്ലാ തീവ്രതയോടെയും വ്യാപിക്കുന്നതുവരെ സൂചന നല്‍കുന്ന കൃത്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഓരോ വര്‍ഷവും 20,000 സ്ത്രീകള്‍ക്കാണ് ഗര്‍ഭാശയ ക്യാന്‍സര്‍ രോഗ ര്‍ണ്ണയിക്കപ്പെടുന്നത്. ഏറ്റവും അപകടകരമായ ക്യാന്‍സര്‍ ആയതിനാല്‍ അല്‍പ്പം മുന്‍കരുതല്‍ എടുക്കുന്നത് ഉചിതമാകും. എന്നാൽ സ്തനാര്‍ബുദത്തില്‍ അനുഭവപ്പെടുന്നതുപോലെ തിരിച്ചറിയാന്‍ കഴിയുന്ന രോഗലക്ഷണങ്ങളില്ല എന്നതാണ് ഈ രോഗം കൂടുതല്‍ ഗൗരവമാക്കുന്നത്. മലശോധന സൃഷ്ടിക്കാത്ത ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിലും മലബന്ധം സ്ഥിരമായി അനുഭവപ്പെടുന്നു എങ്കില്‍ ശ്രദ്ധിക്കണം. ട്യൂമര്‍ വളരുന്നുണ്ടെങ്കില്‍ ശോധന തടസ്സപ്പെടും. ഗര്‍ഭാശയ ക്യാന്‍സര്‍ പടര്‍ന്നുകഴിയുന്ന അവസ്ഥ എല്ലായ്പ്പോഴും ഛര്‍ദിക്കണമെന്ന തോന്നലുണ്ടാക്കും. മലവിസര്‍ജ്ന വ്യവസ്ഥയെ രോഗം തകരാറിലാക്കുന്നതിനാലാണിത്. കൂടാതെ യൂറിന്‍ പാസ് ചെയ്യാനായി നിങ്ങള്‍ക്ക് ടോയിലറ്റിലേക്ക് അടിക്കടി പോകേണ്ടിവരുന്ന അവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയത്തിലെ അര്‍ബുധ ബാധ…

സ്കൂട്ടർ വിൽപ്പന; ഹീറോയെ പിന്നിലാക്കി സുസുക്കിയുടെ കുതിപ്പ്: 1ആം സ്ഥാനം കൈവരിച്ച് ഈ കമ്പനി

സുസുക്കി ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി . രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയുമായി ബന്ധപെട്ടു SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട. 2019 ഏപ്രില്‍ മുതല്‍ സെപ്‍‍തംബര്‍ വരെയുള്ള കണക്കു പ്രകാരം സുസുക്കി മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഹോണ്ട ഒന്നാം സ്ഥാനം നില നിർത്തി. ടിവിഎസാണ് രണ്ടാം സ്ഥാനത്ത്. ഹീറോ ഇത്തവണ നാലാം സ്ഥാനത്തായി. എന്നാൽ മുന്‍വര്‍ഷത്തെക്കാള്‍ ഹോണ്ട ഉള്‍പ്പെടെ എല്ലാ മുന്‍നിര കമ്പനികള്‍ക്കും വില്‍പന കുറഞ്ഞിട്ടുണ്ട്. ഒന്നാംസ്ഥാനത്തുള്ള ഹോണ്ട കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആകെ 17,32,579 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 21,82,860 യൂണിറ്റുകളാണ് വിറ്റത്. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് 598,617 യൂണിറ്റ് സ്‌കൂട്ടറുകൾ വിൽപ്പന നടത്തി. കൂടാതെ 341,928 യൂണിറ്റ് സ്‌കൂട്ടറുകളാണ് 2019 ഏപ്രില്‍ മുതല്‍ സെപ്‍തംബര്‍ വരെ സുസുക്കി വിൽപ്പന നടത്തിയത്. ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ വില്‍പന മുന്നേറാൻ…

​ഗൂ​ഗിളിന്റെ വാച്ച് ഉടനെന്ന് റിപ്പോർട്ടുകൾ

അടിപൊളി വാച്ചും പുറത്തിറക്കാൻ ​ഗൂ​ഗിൾ, പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കും. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന് തന്നെ ആയിരിക്കുമോ അതോ മറ്റെന്തെങ്കിലും പേര് ആയിരിക്കുമോ എന്നത് വ്യക്തമല്ല. എന്നാൽ ഗൂഗിളിന്റെ ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ പിക്സല്‍ എന്ന പേരിൽ തന്നെ പുറത്തിറക്കാറുള്ളതിനാൽ സാമ്രത് വാച്ചും ഇതേ പേരിൽ തന്നെ പുറത്തിറക്കാനാണ് സാധ്യത. കൂടാതെ നേരത്തെ പ്രമുഖ വാച്ച് ബ്രാന്റ് ആയ ഫോസിലിന്റെ ഒരു ഹൈബ്രിഡ് വാച്ച് സാങ്കേതികവിദ്യയും 20 എഞ്ചിനീയര്‍മാരേയും ഗൂഗിള്‍ സ്വന്തമാക്കിയതിനാൽ പുറത്തിറക്കുക ഒരു ഹൈബ്രിഡ് വാച്ച് ആയിരിക്കുമെന്നും സൂചനയുണ്ട്.വാച്ച് പുറത്തിറങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് 14 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഉപ്പുതറ പോലീസില്‍ വിവരമറിയിക്കുകയും കട്ടപ്പനയില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. എന്നാൽ സൗഹൃദം നടിച്ച്‌ വീട്ടിലെത്തിയ ബിനീഷ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. കുട്ടികള്‍ക്കെത്തിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ വകുപ്പ് പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.

തൊഴിലുറപ്പ് ജോലിക്കിടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; തലനാരിഴക്ക് രക്ഷപ്പെട്ട് തൊഴിലാളി

കാട്ടാക്കട: തൊഴിലാളിയുടെ കഴുത്തില്‍ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെയാണ് കഴുത്തില്‍ ചുറ്റിയത്. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് ആണ് സംഭവം. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. നിസാര പരിക്കുകളോടെ ഭുവനചന്ദ്രന്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാല് മണിക്കായിരുന്നു സംഭവം. നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഭുവന ചന്ദ്രന്‍നായരുള്‍പ്പെടുന്ന 55 അംഗ തൊഴിലാളി സംഘം. എന്നാൽ സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ട തൊഴിലുറപ്പ് ജോലിക്കാര്‍ 10 അടിയിലേറെ നീളമുള്ള പാമ്പിനെ പിടിച്ച് വനപാലകരെ ഏല്പിക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല്‍ കഴുത്തില്‍ ചുറ്റി. ആദ്യം പകച്ചെങ്കിലും ഇവര്‍ ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പാമ്പിനെ വനപാലകരെ ഏല്‍പ്പിച്ചു.

നവജാത ശിശുവിനെ ബാ​ഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പോലീസ്

തൊടുപുഴ: നവജാത ശിശുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയില്‍ ആണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിനുള്ളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. ഇടുക്കി മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി ജില്ല ആശുപത്രിയിലേക്കു മാറ്റി.

ചുംബിക്കുന്നത് നല്ലതല്ല; കാരണം ഞെട്ടിക്കുന്നത്?

നല്ലൊരു സ്‌നേഹചുംബനം കൊണ്ട് മായ്ച്ചു കളയാന്‍ സാധിക്കുന്ന സങ്കടങ്ങളുണ്ട്. മനസ്സിന്റെ സമ്മര്‍ദമകറ്റാനും സ്‌നേഹം പങ്കുവയ്ക്കാനുമെല്ലാം ചുംബനത്തിനു സാധിക്കും. ഹാപ്പി ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദന്താരോഗ്യത്തിനുമെല്ലാം ചുംബനം നല്ലൊരു മരുന്നാണ്. എന്നാല്‍ ചുംബനത്തിന് അത്ര രസകരമല്ലാത്ത ചില വശങ്ങളുമുണ്ട്. കൂടാതെ ഇത്തരത്തിൽ പത്തു സെക്കന്റ് നിലനില്‍ക്കുന്നൊരു ചുംബനത്തിലൂടെ പടരുന്നത് 80 മില്യന്‍ ബാക്ടീരിയകള്‍ ആണെന്നാണു പഠനം പറയുന്നത്. ഒരാളെ ചുംബിക്കുമ്പോള്‍ നമ്മള്‍ അറിയാതെ അഞ്ചു രോഗങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍. Epstein-Barr virus or EBV വൈറസ് ആണ് ഈ രോഗം പടര്‍ത്തുന്നത്. ഈ വൈറസ് ശരീരത്തിലെത്തിയാല്‍ തന്നെ രോഗലക്ഷണം കണ്ടു തുടങ്ങാന്‍ ഒന്നോ രണ്ടോ ആഴ്ചയെടുക്കും. ഇതിന്റെ ഫലമായി സന്ധിവേദന, തൊണ്ടവേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. യഥാസമയത്ത് മരുന്ന് കഴിക്കുന്നതുമൂലം രോഗം ഫലപ്രദമായി നേരിടാന്‍ സാധിക്കും. ഒരിക്കല്‍ ഈ രോഗം പിടിപെട്ടു ഭേദമായാല്‍…

കൂടത്തായി ഭാ​ഗത്ത് ഇതിന് മുൻപ് നടന്ന ദുരൂഹമരണങ്ങൾക്ക് ജോളിയുമായി ബന്ധം; വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാർ

കോഴിക്കോട്: വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മലയോര ഗ്രാമമായ കൂടത്തായിയിലെ മരണപരമ്പരയുടെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ ജോളിയുടെ ചെയ്തികളില്‍ കൂടത്തായി -എന്‍ഐടി ഭാഗത്ത് പരിഭ്രാന്തി പടരുന്നു. ജോളിയുമായി ബന്ധമുള്ള വീടുകളിലെ കുഴഞ്ഞു മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒട്ടനവധി മരണങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കൂടത്തായി ഭാഗത്ത് നടന്നിട്ടുണ്ട്. ഇതിലുള്ള ജോളി ബന്ധം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടത്തായിയില്‌ കൂടത്തായിയില്‍ ജോളി ഒരു അസ്വസ്ഥതയായി നിറഞ്ഞു നില്‍ക്കുകയാണ്. ടോം തോമസിന്റെയും കുടുംബത്തിന്റെയും മരണങ്ങളില്‍ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നുവെന്ന് നാട്ടുകാര്‍ ഒരു പോലെ പറയുന്നു. തുടര്‍ച്ചയായ മരണങ്ങള്‍ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നു എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ടോം തോമസിന്റെ കുടുംബത്തിന് മരണം സംബന്ധിച്ചോ ജോളിയെയോ സംശയമുണ്ടായിരുന്നില്ല . പക്ഷേ സ്വത്ത് സ്വത്ത് എന്നൊക്കെ പറയുമ്പോള്‍ അത്ര വലിയ സ്വത്ത് ടോമിന് ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. മുപ്പത് സെന്റോളം…