ഖുറാന്‍ വിതരണം ചെയ്യണമെന്ന ഉപാധിയോടെ പെണ്‍കുട്ടിക്ക് ജാമ്യം

ഖുറാന്‍ വിതരണം ചെയ്യണമെന്ന ഉപാധിയോടെ പെണ്‍കുട്ടിക്ക് ജാമ്യം വര്‍ഗീയ പോസ്റ്റിന് ശിക്ഷയായി ഖുര്‍ ആന്‍ കോപ്പികള്‍ വിതരണം ചെയ്യണമെന്ന് 19 കാരിക്ക് കോടതി നിര്‍ദേശം. ഖുറാന്റെ അഞ്ച് പകര്‍പ്പുകള്‍ വിതരണം ചെയ്യണമെന്നാണ് റാഞ്ചി കോടതി 19 കാരിയായ റിച്ച ഭാരതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു കോപ്പി പരാതിക്കാരായ അന്‍ജുമന്‍ ഇസ്ലാമിയ കമ്മിറ്റിക്കും നാലെണ്ണം വ്യത്യസ്ത സ്‌കൂള്‍ കോളേജ് ലൈബ്രറികള്‍ക്കുമാണ് നല്‍കേണ്ടത്. വര്‍ഗീയ പോസ്റ്റിട്ടെന്ന പരാതിയില്‍ റിച്ചയെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഒരു ടിക് ടോക് വീഡിയോക്കുള്ള പ്രതികരണമായിട്ടാണ് റിച്ച ഭാരതി പോസ്റ്റ് ഇട്ടത്. റിച്ചയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് സദര്‍ അന്‍ജുമന്‍ കമ്മിറ്റി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന ജൂലൈ 12-ന് റിച്ച അറസ്റ്റിലായി. റാഞ്ചി കോടതിയുടെ പരിഗണനയ്ക്കു വന്ന കേസില്‍ വാദം കേട്ട് ശേഷം ജാമ്യത്തിന് ഉപാധിയായി…

കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ അഭയം തേടി-എംഎല്‍എ

കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ അഭയം തേടി-എംഎല്‍എ ഭോപ്പാല്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജീവന്‍ രക്ഷിക്കാന്‍ ടോയ്ലറ്റില്‍ അഭയം തേടിയെന്ന് മധ്യപ്രദേശിലെ എംഎല്‍എ ആയ സുനിലം. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ ആണ് സുനിലം. നിസാമുദ്ദീനില്‍ നിന്ന് മുള്‍ട്ടായിലേക്ക് ഗോണ്ട്വാന എക്സ്പ്രസ് ട്രെയിനിലെ എ.സി കോച്ചിലാണ് സംഭവമെന്ന് സുനിലം റെയില്‍വേ മന്ത്രാലയത്തെ ടാഗ് ചെയ്ത് ട്വീറ്റില്‍ പറയുന്നു. തിങ്കളാഴ്ച അര്‍ധരാത്രി ട്രെയിന്‍ ബിനയില്‍ എത്തിയപ്പോള്‍ ആരതി എന്ന യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആള്‍ തന്നോട് മോശമായി പെരുമാറുകയും തന്നെ മര്‍ദിക്കുകയും ചെയ്തു. ടിക്കറ്റ് പരിശോധനകനോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും സുനിലം പറയുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുനിലന്‍ പറയുന്നു. സുനിലത്തെ മര്‍ദിച്ചയാള്‍ ട്രെയിന്‍ ഭോപ്പാലിനെത്തിയപ്പോള്‍ സുഹൃത്തുക്കളെ വിളിച്ച് റെയില്‍വേ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഇവര്‍ എത്തിയതോടെ തന്നെ കൊല്ലാനുള്ള ശ്രമമാണെന്ന് മനസിലാക്കി ശുചിമുറിയില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ മന്ത്രവാദത്തിനിരയാക്കി

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ മന്ത്രവാദത്തിനിരയാക്കി ഭോപ്പാല്‍: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ മന്ത്രവാദത്തിനിരയാക്കി. മധ്യപ്രദേശില്‍ ദാമോയിലാണ് ആശുപത്രിയില്‍ ചികിത്സയിലിക്കെ യുവതിയെ മന്ത്രവാദത്തിനിരയാക്കിയത്. ദാമോ സ്വദേശിനി ഇമാര്‍തി ദേവിയാണ് മന്ത്രവാദത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ദാമോ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തയുടന്‍ ബന്ധുക്കള്‍ മന്ത്രവാദിയെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ പുരുഷന്മാരുടെ വാര്‍ഡിന് പുറത്ത് നഗ്‌നയാക്കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ദാമോയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നു. അതേസമയം ആശുപത്രി അധികൃതരും സുരക്ഷാ ജീവനക്കാരും ഡോക്ടര്‍ന്മാരും മന്ത്രവാദം നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

സുരക്ഷാവീഴ്ച; കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് മതില്‍ ചാടിക്കടന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്.യു പ്രതിഷേധം. പോലീസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിച്ച് മൂന്ന് വനിതാ പ്രവര്‍ത്തകരാണ് മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനകത്ത് പ്രവേശിച്ചത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരപ്പന്തലിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ മൂന്ന് പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താഴവരെ എത്തി പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്യു പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ്

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ് കമല്‍ കെ എം സംവിധാനം നിര്‍വഹിക്കുന്ന പടയുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ രണ്ട് പേരെ വീഴ്ത്തിയ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെയാണ് ഇടി കിട്ടിയതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ഇടികിട്ടി വീണവരെപ്പറ്റിയുള്ള വീഡിയോയും പുറത്തു വന്നു. ബൗണ്ടറിയില്‍ നില്‍ക്കുന്ന ഫീല്‍ഡറെയും വീഡിയോ എടുത്ത ആളെയുമാണ് ചാക്കോച്ചന്റെ തട്ടിവിട്ട പന്തുകള്‍ വീഴ്ത്തിയിട്ടത്. ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍ നടന്‍ ജോജുവിന്റെ മേക്കപ്പ്മാനാണ്. ക്യാമറ എടുത്തയാള്‍ക്ക് മൂക്കിനാണ് ഇടി കൊണ്ടത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തനും വിനായകനും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് പട. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. പടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ചാക്കോച്ചന്റെയും കൂട്ടരുടെയും രസകരമായ ക്രിക്കറ്റ് കളി. ഓലമടലു വെട്ടി വിക്കറ്റാക്കിയായിരുന്നു കളി.

നരബലി എന്ന് സംശയം; ക്ഷേത്രത്തില്‍ മൂന്ന് തലയറുത്ത മനുഷ്യശരീരങ്ങള്‍

ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങളെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇവര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്. പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.

‘എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത്’ – ശശി അയ്യഞ്ചിറയെ അവഗണിച്ചതിനെതിരെ വിനയന്‍

പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഇന്നലത്തെ ഉല്‍ഘാടനച്ചടങ്ങിന് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയെ പങ്കെടുപ്പിക്കാതിരുന്നതിനെ കുറിച്ച് സംവിധായകന്‍ വിനയന്‍. ഇന്ന് ആ ചടങ്ങില്‍ പങ്കെടുത്ത അതിഥികളും നിഷ്?പക്ഷമതികളും ഒന്നോര്‍ക്കണം.. ആറു വര്‍ഷം മുര്‍പ് ഇതുപോലൊരു ദിവസം നിരവധി മന്ത്രിമാര്‍ പങ്കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിന് വേണ്ടി നടന്നതാണ്.. ഇന്നലെ വല്യ വായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.. എന്താണതിന്റെ കാരണം.. ? ശ്രി ശശി അയ്യന്‍ചിറ രണ്ട് കോടിക്ക് തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെങ്കില്‍.. ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങള് ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി..അഴിമതിയുടെ സംശയം ആരെങ്കിലും പറഞ്ഞാല്‍.. അവരെ തെറ്റ് പറയാന്‍ പറ്റുമോ?യെന്ന് വിനയന്‍ ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ…

മുതലയെ ജീവനോടെ വിഴുങ്ങുന്ന ജീവിയെ കണ്ടിട്ടുണ്ടോ?- ചിത്രങ്ങള്‍ വൈറലാവുന്നു

മുതലയെ ജീവനോടെ വിഴുങ്ങുന്ന ജീവിയെ കണ്ടിട്ടുണ്ടോ?- ചിത്രങ്ങള്‍ വൈറലാവുന്നു കാന്‍ബെറ: മുതല മാനിനെയും കാട്ടുപോത്തിനെയും മുഴുവനായി തിന്നുന്നത് കണ്ടിട്ടുണ്ടാകാം. എന്നാല്‍ മുതലയെ ജീവനോടെ വിഴുങ്ങുന്ന എന്തെങ്കിലും ജീവിയെ കണ്ടിട്ടുണ്ടോ? എന്നാലിത് ഒരു പാമ്പ് മുതലയെ ജീവനോടെ വിഴുങ്ങിയിരിക്കുന്നു. വലുപ്പത്തില്‍ ഓസ്ട്രേലിയയില്‍ രണ്ടാംസ്ഥാനത്ത് വരുന്ന പെരുമ്പാമ്പാണ് ഒലീവ് പൈത്തണ്‍. ഈ പാമ്പാണ് മുതലയെ വിഴുങ്ങിയിരിക്കുന്നത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. മാര്‍ട്ടിന്‍ മുള്ളറാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ജി.ജി വൈല്‍ഡ് ലൈഫ് റെസ്‌ക്യു തങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ ്ചിത്രങ്ങള്‍ പങ്കുവെച്ചത്.

തന്നെ കുത്തിയാളുടെ പേര് വെളിപ്പെടുത്തി അഖില്‍

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ തന്നെ കത്തികൊണ്ട് കുത്തിയത് ശിവരഞ്ജിത്തെന്ന് കുത്തേറ്റ അഖില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടറോടാണ് അഖില്‍ മൊവി നല്‍കിയത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും ആ സമയത്ത് യൂണിറ്റ് സെക്രട്ടറിയായ നസീം തന്നെ കുത്തിയ ശിവരഞ്ജിത്തിനൊപ്പമുണ്ടായിരുന്നുവെന്നും അഖില്‍ വെളിപ്പെടുത്തി. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഡോക്ടര്‍ പോലീസിന് കൈമാറി. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പോലീസ് അനുമതി തേടി. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സമയത്ത് അഖിലിന്റെ ആരോഗ്യനില മോശമായിരുന്നു. എന്താണ് സംഭവിച്ചതെന്ന ഡോക്ടറുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ശിവരഞ്ജിത്തിന്റെയും നസീമിന്റെയും പങ്കിനെക്കുറിച്ച് അഖില്‍ വ്യക്തമാക്കിയത്.

ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടനചടങ്ങില്‍ നെഹ്റു ഗ്രൂപ്പ് സി.ഇ.ഒയ്ക്ക് ക്ഷണം; എതിര്‍പ്പ് പ്രകടിപ്പിച്ച് എസ്എഫ്‌ഐ

ഇടതുപക്ഷ പാര്‍ട്ടി പത്രം ദേശാഭിമാനിയുടെ പരിപാടിയിലേക്ക് ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ.യെ ക്ഷണിച്ച് നോട്ടീസ്. സംഭവത്തില്‍ എതിര്‍പ്പ് അറിയിച്ച് എസ്.എഫ്.ഐ രംഗത്തെത്തി. ഇത് അംഗീകരിക്കാനാകില്ലെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കാനാണ് നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ. പി. കൃഷ്ണകുമാറിനെ ക്ഷണിച്ചിരിക്കുന്നത്. ആശംസാപ്രസംഗത്തില്‍ രണ്ടാമതായാണ് നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ.യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവം സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നെഹ്റു കോളേജിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും എസ്.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. മുന്‍ എം.പി.യും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവ് ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളും ജൂലായ് 14 ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി മാനേജ്മെന്റിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ നെഹ്റു മാനേജ്മെന്റിനെതിരെ സമരരംഗത്ത് സജീവമായിരുന്നു എസ്.എഫ്.ഐ.