കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ അപമാനിച്ച നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ രാജി. വ്യാഴാഴ്ച രാത്രിയാണ് പ്രിയങ്ക തന്റെ രാജി നേതൃത്വത്തിന് നല്‍കിയത്. കോണ്‍ഗ്രസില്‍ വൃത്തികെട്ട ഗുണ്ടകള്‍ക്കാണ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയവരേക്കാള്‍ പരിഗണന ലഭിക്കുന്നത്. ഇതില്‍ അത്യധികം ദുഃഖിതയാണ്. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു. മഥുരയില്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമറിയത്. സംഭവത്തെ തുടര്‍ന്ന് ഇവരെ പാര്‍ട്ടി പുറത്തതാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക സഹായം ആവശ്യമായതിനാല്‍ ഇവരെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഇവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ വരെ പരിഗണിച്ചിട്ടുണ്ടെന്നാണ്…

വടക്കാഞ്ചേരിയില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു

വടക്കാഞ്ചേരിയില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ഫൊറൊന പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ ഷട്ടര്‍ പൊട്ടി വീണു. ഇന്ന് രാവിലെ ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു പള്ളിയുടെ ഷട്ടര്‍ പൊട്ടി വീണത്. പള്ളിയില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്. ഷട്ടര്‍ പൊട്ടി താഴേക്ക് വീണെങ്കിലും പാതിവഴിയില്‍ ഷട്ടര്‍ തങ്ങിനിന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ് ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്. കണ്ഠരര് മോഹനരര് ഭാര്യയുമായി ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവ് ദേവകി അന്തര്‍ജനം ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേവകി നല്‍കിയ ഹര്‍ജി ഈ മാസം 26ന് മധ്യസ്ഥ ചര്‍ച്ചക്ക് ഹൈകോടതി മാറ്റി. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യകൂടിയാണ് ദേവകി. ഫെഡറല്‍ ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ 1998 ജൂലൈ 25 മുതല്‍ താനും ഭര്‍ത്താവും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്ന സംയുക്ത അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് താനറിയാതെ മാറ്റിയെന്നുള്‍പ്പെടെ ആരോപണങ്ങളുന്നയിച്ചാണ് ഹര്‍ജി. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയുകയും ചെയ്തതായി ദേവകി അന്തര്‍ജനം ആരോപിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.…

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറാണ് മരിച്ചത്. ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി

തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി. ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മീന്‍ മുള്ള് നീക്കം ചെയ്യുകയും ചെയ്തു. സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ള് കുടുങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെയാണ്. മണ്ഡലത്തിലെ തീരദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയായിരുന്നു സംഭവം. തൊണ്ടയില്‍ കുടുങ്ങിയ മുള്ള് എടുത്തു കളയാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ പ്രചാരണം തടസപ്പെടുകയും പിന്നീട് ആശുപത്രിവിട്ട ശേഷം പ്രചാരണ പരിപാടികള്‍ പുനരാരംഭിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ നിര്‍ത്തുന്നു

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ നിര്‍ത്തുന്നു അടിയന്തരമായി ഫണ്ട് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഇക്കാര്യം സംബന്ധിച്ചു തീരുമാനമെടുത്തത് മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണെന്നാണ് സൂചന. ജെറ്റ് എയര്‍വേയ്സിനു നല്‍കാമെന്നു പറഞ്ഞിരുന്ന 1500 കോടി രൂപ ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം ജെറ്റ് എയര്‍വെയ്സിന്റെ ഷെയര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പിന്മാറി. ലേലത്തില്‍ നിന്ന് പിന്മാറാന്‍ ഗോയല്‍ തയാറായില്ലെങ്കില്‍ എത്തിഹാദ് അടക്കമുള്ളര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. എന്നാല്‍ സര്‍വീസുകള്‍ നിര്‍ത്തുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജെറ്റ് എയര്‍വെയ്സില്‍ പൈലറ്റുമാരും എന്‍ജിനീയര്‍മാരും മൂന്നു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പണിമുടക്കിയിരുന്നു. 123 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്സ് 8000 കോടിയോളം രൂപയുടെ നഷ്ടത്തെ തുടര്‍ന്ന് ഏഴു വിമാനങ്ങളിലേക്ക് സര്‍വീസ്…

തെള്ളകത്ത് ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു

തെള്ളകത്ത് ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു തെള്ളകത്ത് ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. പെരുമ്പായിക്കാട് സ്വദേശി ജയ്സണ്‍ (31), പലകുന്നേല്‍ മാര്‍ട്ടിന്‍ (24), വട്ടമുകള്‍ മനു (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഗാനമേളയ്ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയും, സംഘര്‍ഷം കടുത്തതോടെ ഇവര്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരാകായുധങ്ങളുമായി പരസ്പരം അക്രമിക്കുകയായിരുന്നു.

യുവ വനിതാ ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വനിതാ ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ വനിതാ യുവ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ തൊട്ടുവ സ്വദേശിനി പ്രീതിയെയാണ് കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിലെ കുളിമുറിയിലാണ് കഴുത്ത് പകുതി അറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവും മകളും പുഴയില്‍ കുളിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് സൂചന. കഴുത്തിന്‌ ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്ന്‍ പോലീസ് അറിയിച്ചു. എറണാകുളം റൂറല്‍ എസ് പി സംഭവസ്ഥലത്തെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

ആശുപത്രിയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആലപ്പുഴ മുഹമ്മയില്‍ നിന്നും സിറ്റി ഷാഡോ പൊലീസാണ് പിടികൂടിയത്. ആലപ്പുഴ മുല്ലക്കല്‍ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ‘മിക്കി ബോയ്’ എന്നു വിളിക്കുന്ന അക്ഷയ് ആണ് (20) പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസാണ് ചൊവ്വാഴ്ച പരിസരത്തു നിന്നും ബൈക്ക് മോഷണം പോയ കേസില്‍ അക്ഷയ്‌നേയും കൂട്ടാളിയെയും പിടികൂടിയത്. സുഖമില്ലെന്ന് പറഞ്ഞ അക്ഷയ്‌നെ ബുധനാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെനിന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസും സിറ്റി ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ പ്രമോദ്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബോധവത്കരണത്തിനായി ട്രാന്‍സ്ജെന്‍ഡര്‍മാരും

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബോധവത്കരണത്തിനായി ട്രാന്‍സ്ജെന്‍ഡര്‍മാരും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബോധവത്കരണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് തലസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിംഗ് ബോധവത്കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പവലിയനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയാണ് പവലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും പങ്കാളികളാകണമെന്നും ജനാധിപത്യത്തില്‍ ഇവരും അവിഭാജ്യ ഘടകമാണെന്നും ടീക്കാറാം മീണ പറഞ്ഞു. ആദ്യമായാണ് ഈ സമൂഹത്തിന് വോട്ടവകാശത്തിനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഇവരോടൊപ്പം ഭിന്നശേഷിക്കാരും ആദിവാസികളുമെല്ലാം വോട്ടിംഗില്‍ പങ്കാളികളാകണം. സമൂഹത്തില്‍ ഇവരോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണ പരിപാടികള്‍ നയിക്കാനായെത്തിയത് ശ്രുതി സിതാര, ശ്യാമ എസ്. പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ്. ഇതില്‍ ഹെയ്ദി സാദിയ പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. വോട്ടവകാശം ലഭ്യമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും ഊര്‍ജവുമാണ് ഇതിലൂടെ ലഭിച്ചതെന്നും…